Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ, ഓടിക്കാൻ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിർമ്മാണം അടുത്ത വ‌ർഷം ആരംഭിക്കും... നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിർമ്മിക്കുന്നത്....അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും....

01 MAY 2023 11:24 AM IST
മലയാളി വാര്‍ത്ത

വലിയ മാറ്റം സൃഷ്ട്ടിച്ചു കൊണ്ടായിരുന്നു വന്ദേഭാരത കേരളത്തിൽ എത്തിയത്..കേരളത്തിൽ എത്തുക മാത്രമല്ല ഓട്ടവും തുടങ്ങി..ഇരും കയ്യും നീട്ടി മലയാളികൾ വന്ദേഭാരതിനെ സ്വീകരിച്ചു കഴിഞ്ഞു..അതും കൂടാതെ നിരവധി പദ്ധതികൾ നമ്മുക് സമർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി കേരളം വിട്ടത്..പക്ഷെ അതുകൊണ്ടൊന്നും കേരളത്തോടുള്ള സ്നേഹം അദ്ദേഹത്തിന് കുറയുന്നില്ല..ഇനിയും അടിമുടി മാറ്റങ്ങൾ ആണ് വരൻ പോകുന്നത്...സംസ്ഥാനത്ത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ പര്യാപ്തമാകുന്ന മൂന്നാം പാതയുടെ നിർമ്മാണം അടുത്ത വ‌ർഷം ആരംഭിക്കും. നിലവിലുള്ള വളവുകൾ പരമാവധി ഒഴിവാക്കിയാണ് മൂന്നാം പാത നിർമ്മിക്കുന്നത്. അതിനാൽ ചില പ്രദേശങ്ങളും സ്റ്റേഷനുകളും പാടേ ഒഴിവാക്കേണ്ടിവരും.രണ്ടു ഘട്ടങ്ങളിലായാണ് നിർമ്മാണം. ആദ്യഘട്ടം എറണാകുളം മുതൽ ഷൊർണൂർ വരെയാണ്. രണ്ടാം ഘട്ടത്തിൽ എറണാകുളം - തിരുവനന്തപുരം (കൊച്ചുവേളി), ഷൊർണൂർ- മംഗലാപുരം എന്നീ ഭാഗങ്ങളിലെ മൂന്നാം പാത നിർമ്മിക്കും.

 

രണ്ടു ഘട്ടങ്ങളും യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 160 കി.മീ വരെ വേഗത്തിൽ ട്രെയിനോടിക്കാനാകും.ഷൊർണൂർ- എറണാകുളം വേഗസാദ്ധ്യതാ പഠനവും സർവേയും പൂർത്തിയായി. ശേഷിക്കുന്ന പഠനം ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. കായംകുളം- എറണാകുളം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും ഇതോടൊപ്പം ആരംഭിക്കും.ഈ പാതയിൽ അമ്പലപ്പുഴ - എറണാകുളം 82 കിലോമീറ്റർ ദൂരമാണ് ശേഷിക്കുന്നത്.130 കിലോമീറ്റർ വേഗത്തെ മുൻനിറുത്തി സർവേ നടത്താനുള്ള പഠനമാണ് എറണാകുളം - ഷൊർണൂർ പാതയിൽ നടന്നതെങ്കിലും 160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കാനാകുമെന്ന റിപ്പോർട്ടാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ലഭിച്ചത്. അതിനാൽ മറ്റു രണ്ടു ഭാഗങ്ങളിലും 160 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കുന്നതിനുള്ള സാദ്ധ്യതാറിപ്പോർട്ടാണ് റെയിൽവേ തേടിയിരിക്കുന്നത്.നിലവിൽ ഇവിടെ ശരാശരി വേഗം 70-80 കിലോമീറ്ററാണ്. 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ കഴിയുന്നതേയില്ല.

വന്ദേഭാരതിനുപോലും ചില പോയിന്റുകളിൽ മാത്രമാണ് നൂറ്റിയൊന്ന് കിലോമീറ്റർ വേഗത്തിലെങ്കിലും കടന്നുപോകാനായത്.130 കിലോമീറ്റർ വേഗം സാദ്ധ്യമായ മൂന്നാംപാതയ്ക്കുള്ള ആദ്യഘട്ട ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയർത്തുമ്പോൾ ചെലവുകൂടും. പദ്ധതിക്ക് ആകെ എത്ര ചെലവു വരുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. ഷൊർണൂർ- എറണാകുളം മൂന്നാം പാതയ്ക്കായി 250 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും കൂടുതൽ ദൂരവും മൂന്നാംപാത കടന്നുപോകുന്നത്.രാജ്യവ്യാപകമായി തിരക്കേറിയ പാതകൾ 160 കിലോമീറ്ററിലേക്ക് എന്ന റെയിൽവേ നയത്തിന്റെ ഭാഗമായാണ് കേരളത്തിലും സർവേ നടക്കുന്നത്.

 

ഡൽഹി–മുംബൈ, ഡൽഹി–ഹൗറ റൂട്ടുകളിലെ പാതവികസനം അടുത്ത മാർച്ചിൽ പൂർത്തിയാകും. ഡൽഹി–ചെന്നൈ, മുംബയ്–ഹൗറ, മുംബയ്–ചെന്നൈ, ചെന്നൈ–ഹൗറ, ചെന്നൈ–ബെംഗളൂരു , ബെംഗളൂരു–ഹൈദരാബാദ്, ചെന്നൈ–ഹൈദരാബാദ് , ഹൗറ–പുരി, എന്നീ റൂട്ടുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.മൂന്നാം പാത യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ അനുവദിക്കും. നിലവിൽ പ്രതിദിനം ഷട്ടിൽ ഉൾപ്പെടെ 250 ട്രെയിനുകളാണ് സംസ്ഥാനത്തുള്ളത്. മൂന്നാം പാത വന്നാൽ കുറഞ്ഞത് 25% വർദ്ധന വരുത്താനാകുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.ഇതാണാ കേന്ദ്ര ബഡ്ജറ്റിലും റെയിൽ വേ വികസനത്തിന് നല്ലൊരു തുക തന്നെ ധനമന്ത്രി നിർമല സീതാരാമൻ മാറ്റി വച്ചിട്ടുണ്ട്...അതുകൊണ്ട് വ്യത്യസ്തമായ ആശയങ്ങൾ രാജ്യത്തെ വികസനത്തിൽ കുതിപ്പിക്കാനായി ഉള്ള ഒരുക്കങ്ങൾ നമ്മുടെ രാജ്യത്തെ അതിനുള്ള പണിയെല്ലാം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്..ഇനിയും ഒരുപാട് സർപ്രൈസുകൾ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് സാരം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends