കോട്ടയത്ത് വൻ ലഹരിമരുന്ന് വേട്ട, എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ, പിടിയിലായത് പത്തനംതിട്ട സ്വദേശികൾ

കോട്ടയം പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി 3 യുവാക്കൾ പിടിയിൽ. എരുമേലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞ് നിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയത്. 70 ഗ്രാമോളം എംഡി എം എ ഇവരിൽ നിന്നും കണ്ടെത്തി. എൽ.എസ്.ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം രണ്ട് ദിവസം മുമ്പ് എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലാിരുന്നു. എടത്തല മായിന്തരിയകത്ത് അബ്ദുൽ റഹ്മാനെ(33)യാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയതത്. കൊടികുത്തിമലയിൽ വച്ചാണ് സ്കൂട്ടറിൽ സഞ്ചരിക്കുവെ അബ്ദുൽ റഹ്മാനിൽ നിന്ന് 22.7777 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
തുടർന്ന്, പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡിഎംഎ, മൊബൈൽ ഫോൺ, വെയിംഗ് മെഷീൻ, ലാപ്ടോപ്, 28500 രൂപ എന്നിവയും കണ്ടെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, എം.ടി. ഹാരിസ്, ഹർഷകുമാർ, ജയദേവൻ, നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























