Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല; ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്; അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ; മെയ് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

01 MAY 2023 11:37 AM IST
മലയാളി വാര്‍ത്ത

സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. മെയ് 1, ലോക തൊഴിലാളി ദിനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർണായകമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

 ഇന്ന് മെയ് 1, ലോക തൊഴിലാളി ദിനം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീർഘമായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയോലിബറൽ മുതലാളിത്ത നയങ്ങൾ രാജ്യത്തെ ഗ്രസിക്കുന്ന ഈ ഘട്ടത്തിൽ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്.

പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2014-22 വരെയുള്ള കാലയളവിൽ കേന്ദ്ര ഗവൺമെന്റ് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി രാജ്യത്താകെ ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി തസ്തികകൾ സൃഷ്ടിച്ചിട്ടില്ല എന്നു മാത്രമല്ല കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം നടത്താതിരിക്കുകയുമാണ്.

റെയിൽവേയിൽ 3 ലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. വേതനം കുറഞ്ഞ വിഭാഗം തസ്തികകളിൽ കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾക്ക് പകരം കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ തൊഴിലാളികളോടുള്ള യഥാർഥ സമീപനമാണിത്.

എന്നാൽ കഴിഞ്ഞ 7 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിൽ പി.എസ്.സി വഴി നടത്തിയ നിയമനങ്ങൾ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവർഷം മുപ്പതിനായിരത്തോളം പേർക്ക് പുതുതായി സർക്കാർ ഉദ്യോഗം നൽകുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ മാത്രം 40,000 ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി. സർക്കാർ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ന് രാജ്യത്തെ നിർമ്മാണ മേഖലയിൽ ഏറ്റവും ഉയർന്ന ദിവസ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിദിനം ശരാശരി 837.30 രൂപ ഈ മേഖലയിൽ തൊഴിലാളികൾക്ക് ലഭിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട പരാതി പരിഹാരവും മികച്ച രീതിയിൽ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 3534 തൊഴില്‍ തര്‍ക്കങ്ങളാണ് പരിഹരിച്ചത്.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലം മുതൽ ഇന്നു വരെ 59 തൊഴിൽ മേഖലകളിൽ കുറഞ്ഞ വേതനം നിശ്ചയിച്ചു. ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം 11 മേഖലകളിൽ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകാൻ നൈപുണ്യവികസന പ്രവർത്തനങ്ങളോടൊപ്പം വിപുലമായ തൊഴിൽ മേളകളും സർക്കാർ നടപ്പാക്കുന്നു. ഇതുവരെ 96,792 പേർക്കാണ് തൊഴിൽ മേളകൾ മുഖേന തൊഴിൽ ലഭ്യമായത്. അതിഥി തൊഴിലാളികളുടേയും സ്ത്രീ തൊഴിലാളികളുടേയും ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

ഈ തരത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ സമീപനങ്ങളോടുള്ള ചെറുത്തുനില്പാണ്. ചൂഷണങ്ങൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകം അസാധ്യതയല്ല. ഇച്ഛാശക്തിയോടെ അതിനായുള്ള സമരങ്ങൾ തുടരുകയാണ് വേണ്ടത്. അവയ്ക്ക് ഊർജ്ജം പകരാനും തൊഴിലാളി വർഗത്തിന്റെ ഐക്യം സുദൃഢമാക്കാനും ലോക തൊഴിലാളി ദിനം നമുക്ക് പ്രചോദനം പകരട്ടെ. ഏവർക്കും മെയ് ദിനാശംസകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends