വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു... വീടിന് സമീപത്തുവച്ച് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പള്ളി പാലെരിഞ്ഞാല്‍ സ്വദേശി എം.കെ.ശശി(51) ആണ് മരിച്ചത്. വീടിന് സമീപത്തുവച്ച് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടകാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ആറളം പഞ്ചായത്ത് മുന്‍ അംഗമായ ശശി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും ആദിവാസി മഹാസഭാ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
" f
https://www.facebook.com/Malayalivartha

























