മലപ്പുറത്ത് അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ച യുവാവിനെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് റോഡരികിലെ വലിയ പൈപ്പിനുള്ളില്‍ ... ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറത്ത് അപകടത്തില്‍പെട്ട ബൈക്കില്‍ നിന്നും തെറിച്ച യുവാവിനെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് റോഡരികിലെ വലിയ പൈപ്പിനുള്ളില്‍ ... ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.20 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
തൃപ്രങ്ങോട് പെരുന്തല്ലൂര്‍ ചീരക്കുഴിയില്‍ മുസ്തഫയുടെയും റഹിയാനത്തിന്റെയും മകന്‍ മുഹമ്മദ് ഷിബില്‍ (21) ആണ് മരിച്ചത്. തിരുനാവായ പട്ടര്‍നടക്കാവിലെ ഡിസൈനിങ് സ്ഥാപനത്തില്‍ നിന്ന് ശനി രാത്രി പത്തു മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തൃപ്രങ്ങോട് ചേമ്പുംപടിയിലാണ് അപകടം നടന്നത്.
ഷിബില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ടു മുന്‍പില്‍ യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. 20 മിനിറ്റിനു ശേഷം നാട്ടുകാരിലൊരാളാണ് സമീപത്ത് ജല അതോറിറ്റി കൊണ്ടിട്ട വലിയ പൈപ്പിനുള്ളില്‍ യുവാവ് കിടക്കുന്നത് കണ്ടത്.
ഉടന്‍ പുറത്തെടുത്ത് ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലിന്റെ കബറടക്കം നടത്തി.
അതേസമയം ഇടിയുടെ ആഘാതത്തില്‍ പൈപ്പിനുള്ളിലേക്ക് തെറിച്ചു വീണതാകുമെന്നാണു കരുതുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























