നിർമ്മിത ബുദ്ധി ക്യാമറ ഇടപാടിൽ സർക്കാരിനെതിരെ അക്കൗണ്ടൻ്റ് ജനറൽ ക്രമക്കേട് കണ്ടെത്തിയതായി സൂചന..എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.... വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും....

നിർമ്മിത ബുദ്ധി ക്യാമറ ഇടപാടിൽ സർക്കാരിനെതിരെ അക്കൗണ്ടൻ്റ് ജനറൽ ക്രമക്കേട് കണ്ടെത്തിയതായി സൂചന..എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻകിട പദ്ധതികള്‍ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് എ.ജിയുടെ പ്രവർത്തനം.10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായായെന്നാണ് മനസിലാക്കുന്നത്. കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കാൻ സാധ്യതയുണ്ടെന്ന് കേൾക്കുന്നത് ഇതുകൊണ്ടാണ്.. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്. കേന്ദ്ര സർക്കാരാണ് എ.ജിക്ക് വിശദമായ പരിശോധനക്ക് നിർദ്ദേശം നൽകിയതെന്ന് മനസിലാക്കുന്നു. എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്.
ഇത് ഒരു തരം തട്ടിക്കൂട്ട് അന്വേഷണമാണ്. കാരണം മുഹമ്മദ് ഹനീഷിനെതിരെ തന്നെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.എ.ജി.ഓഡിറ്റ് പ്രതികൂലമാകാതിരിക്കാൻ മുഖ്യമന്ത്രി മന്ത്രി പി.രാജീവിനെ ചട്ടം കെട്ടിയെങ്കിലും ഈ നീക്കം വിജയിച്ചിട്ടില്ല. കാരണം കേന്ദ്ര സർക്കാരിൻ്റെ സ്കാനർ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.എ.ജി.സംസ്ഥാന സർക്കാരിന് അനുകൂല റിപ്പോർട്ട് നൽകിയാൽ എ.ജിക്ക് പണി കിട്ടും എന്നതാണ് ഇന്നത്തെ സാഹചര്യം.എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി ട്രോയ്സ് രംഗത്തെത്താനുള്ള കാരണവും ഇതു തന്നെയാണ്. എസ്ആർഐടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് ട്രോയ്സ് എംഡി ജിതേഷ് പറഞ്ഞു. ഇത് ഒരു കുറ്റസമ്മതമാണ്. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇത്തരം നടപടികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്. ഇതിൻ്റെ ബാക്കിപത്രമാണ് ഒരിടവേളക്ക് ശേഷം നടക്കുന്നത്.ഊരാളുങ്കൽ-എസ്ആർഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായിരുന്നു ജിതേഷ്. . ഊരാളുങ്കലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ജിതേഷ് പറഞ്ഞു. എസ്ആർഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവിൽ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി സഹകരിക്കുന്നുണ്ട്. ഇത്രയും കാലം കമ്പനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇടപാടിൽ സുതാര്യതയില്ലെന്ന് മന്ത്രിമാര്‍ പല തവണ പറഞ്ഞിരുന്നു.
എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം പറഞ്ഞത് . ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തി. അന്ന് കെൽട്രോണിനെ മുന്നിൽ നിന്ന് നടത്തുന്ന അഴിമതികൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഐസക് ഇപ്രകാരം ഉത്തരവിറക്കിയത്.
എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളി. അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുത്തു. ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്. കെൽട്രോൺ കൺസൾട്ടന്റാണ്. അവർക്ക് പർച്ചേസ് പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് കമ്പനികളുടെ ടെണ്ടർ നൽകിയതും ഒരു കമ്പനിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. മൂന്ന് ടെണ്ടർ നൽകുന്നത് തങ്ങൾക്ക് താത്പര്യമുള്ള കമ്പനിയെ അംഗീകരിക്കാൻ വേണ്ടിയാണ്.സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കൽ ക്വാളിഫിക്കേഷൻ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെൽട്രോൺ കരാർ കൊടുത്തതെന്നാണ് ചോദ്യം .86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയർന്ന തുകയ്ക്ക് കരാർ കൊടുത്തത്. സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി. രണ്ട് തവണ മന്ത്രിസഭ ചട്ടലംഘനം കണ്ടെത്തി മാറ്റിവെച്ച പദ്ധതിയാണിത്. മൂന്നാമത്തെ തവണ മോട്ടോർ വാഹന വകുപ്പ് സെക്രട്ടറിയുടെ ശുപാർശയുണ്ടെന്ന് പറഞ്ഞ് മന്ത്രിസഭ അനുമതി കൊടുത്തു. ഗതാഗത വകുപ്പ് സെക്രട്ടറി സർക്കാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നയാളാണ്.ഇത്തരം അഴിമതികൾക്കെല്ലാം സർക്കാർ ഉപയോഗിക്കുന്നത് ഐ.എ എസ്. ദാനം കിട്ടിയ ഉദ്യോഗസ്ഥരെയാണ്.
എ ഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് കേരളം ഞെട്ടിയത്.. ഇടപാടിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി രണ്ട് തവണ മാറ്റി വച്ച എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭാ യോഗം മൂന്നാം തവണയാണ് അന്തിമ അനുമതി നൽകിയത്. കെൽട്രോൺ കരാറിലെ ചട്ടലംഘനമടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന വേണമെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. സിപിഐ മന്ത്രിമാരും ധനമന്ത്രിയും സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ടപ്പോൾ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയിൽ പങ്കില്ലെന്ന് നിലപാടെടുത്തു. ഇത് തനിക്ക് തട്ട് കിട്ടാതിരിക്കാനുള്ള ആൻറണി രാജുവിൻ്റെ പദ്ധതിയായിരുന്നു. മുഖ്യമന്ത്രിയുടെ പദ്ധതിയായിരുന്നു എ ഐ ക്യാമറ.ആവശ്യമില്ലാതെ എതിർത്ത് പുകിലുണ്ടാക്കാൻ മന്ത്രി രാജു തയ്യാറായിരുന്നില്ല. ധനമന്ത്രി ബാലഗോപാൽ തുടക്കം മുതൽ തന്നെ പദ്ധതിയെ എതിർക്കുന്നു.കെൽട്രോൺ മുൻകയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയിൽ തുടക്കം മുതൽ കല്ലുകടിയുണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ധനവകുപ്പിറക്കിയിട്ടും കെൽട്രോൺ വളയം വിട്ട് ചാടി. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലനിൽക്കെയാണ് അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാത്ത കെൽട്രോൺ പദ്ധതി നടപ്പാക്കിയത്. എസ്ആര്‍ഐടിക്ക് കരാര്‍ നൽകിയത് ഗതാഗത വകുപ്പുപോലും അറിഞ്ഞതുമില്ല.
കരാറും ഉപകരാറുമായി കുഴഞ്ഞു മറിഞ്ഞ് ക്യാമറകൾ സ്ഥാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഉപകരാറുകൾ നൽകുന്നത് പതിവാണ്. ഉപകരാർ നൽകിയാണ് അഴിമതിക്ക് കളം ഒരുക്കുന്നത്.പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണയാണ് മന്ത്രിസഭ മടക്കിയത്. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ എതിര്‍ത്തത്. ചട്ടം മറികടന്നതിൽ ധനവകുപ്പിനും എതിർപ്പുണ്ടായിരുന്നു. ഫയലുണ്ട് പക്ഷെ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തതായാണ് വിവരം. കരാര്‍ മാതൃകയും , തിരിച്ചടവ് രീതിയും , പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെ നിന്ന് ലഭിക്കും തുടങ്ങി ചീഫ് സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല. ഏറ്റവും ഒടുവിലാണ് ഗതാഗത സെക്രട്ടറിയുടെ കുറിപ്പിൽ സര്‍ക്കാര്‍ പിടിവള്ളി കണ്ടെത്തിയത്. 'കോടികൾ മുടക്കി കേരളത്തിലുടനീളം ക്യാമറ സ്ഥാപിച്ച് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇനി പിന്നോട്ട് പോകാനാകില്ല. വീഴ്ചകളും കുറവുകളും ഉൾക്കൊണ്ട് പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നൽകണമെന്നായിരുന്നു കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തുടര്‍ നടപടികൾ. ഗതാഗത സെക്രട്ടറിയെ കൊണ്ട് ഇത്തരത്തിൽ എഴുതിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കേൾക്കുന്നു.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ റോഡുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളത്. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് സര്‍ക്കാർ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങൾ വിഫലമാവുകയാണ് ചെയ്തത്. പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് സംശയം ഉയരുന്നു.
ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും അറിയില്ല. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സർക്കാർ പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് അറിയില്ലഓരോ കാലത്തും പിണറായി സർക്കാർ വികസനത്തിന് വേണ്ടി ഇത്തരം അഴിമതികൾ നടത്താറുണ്ട്. റോഡും പാലവും വരുമ്പോൾ അതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. കെറയിൽ ഉൾപ്പെടെയുള്ള പദ്ധതികളിൽ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha

























