Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വളരെ നിസ്സാരമായ ഒരു കാര്യമല്ല....പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നതിൽ അടങ്ങിയിരിക്കുന്ന അപകടം ഇതാണ്....ഒരു മൊബൈലിനെയും വേണമെങ്കിൽ ഒരു ബോംബാക്കി മാറ്റിക്കൂടെ? ഇതൊരു trial ആയിക്കൂടെ ... ആ മൊബൈൽ ഉടമയെ നിരീക്ഷിക്കണം... മാത്രമല്ല അത് തട്ടി PM ന്റെ അരികിലേക്ക് എറിഞ്ഞവനെയും നിരീക്ഷിക്കണം...

01 MAY 2023 02:55 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ റോഡ് ഷോ പലയിടത്തും ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുകയാണ്, കനത്ത സുരക്ഷയിൽ അംഗ രക്ഷകർ ചുറ്റും പ്രധാന്മന്ത്രിയുടെ ജീവന് കാവലായി നടക്കുന്നുണ്ട്...പലയിടത്തും നിന്നായി വധ ഭീഷണി ഉള്ളതിനാൽ തന്നെ കനത്ത സുരക്ഷയാണ് മോദിക്കായി ഒരുക്കിയിട്ടുള്ളത്..എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ..അത് വലിയ രീതിയിൽ തന്നെ ചർച്ചയാവുകയാണ്...കേരളത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം വന്നിട്ടുണ്ടയിരുന്നു..വരുന്നതിന് മുൻപേ ഒരുപാട് കോലാഹലങ്ങൾ ഇവിടെ ഉണ്ടായി...വധഭീഷണി ഉയർത്തി കൊണ്ട് ഒരു കത്ത്...അതും കഴിഞ്ഞു സുരക്ഷാ പ്ലാൻ ചോർന്നതെല്ലാം കേരളത്തിന് വലിയ നാണക്കേടുണ്ടാക്കി..അങ്ങനെ ഇരിക്കുമ്പോഴാണ്...അദ്ദേഹം റോഡ് ഷോ നടത്തുന്നതിനിടെ ഒരു ഫോൺ അദ്ദേഹത്തിന്റെ നേർക്ക് പാഞ്ഞടുത്തത്..പക്ഷെ അംഗരക്ഷകർ അത് വളരെ സാഹസികമായി തട്ടി മാറ്റി..പ്രധാനമന്ത്രിയുടെ അടുത്ത പോലും അത് എത്തിയില്ല..അദ്ദേഹം അത് അറിഞ്ഞത് പോലും കാണില്ല..ഇപ്പോഴിതാ കേരളത്തിന് സമാനമായി മറ്റൊരു സംഭവം കൂടെ ഉണ്ടായിരിക്കുകയാണ്..നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വീണ്ടും ഫോൺ എറിഞ്ഞു.മോദിയുള്ള വാഹനത്തിലാണ് ആൾക്കുട്ടത്തിനിടയിൽ നിന്ന് ഒരു മൊബെെൽ ഫോൺ എറിഞ്ഞത്.

ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുൻപിൽ മൊബെെൽ ഫോൺ വന്നു വിഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.വാഹനത്തിൽ കയറി നിന്നുകൊണ്ട് ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ..തൊട്ടപ്പുറത് ഒരു അംഗ രക്ഷകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്..അദ്ദേഹം അത് കാണുകയും ചെയ്തു..പക്ഷെ തട്ടി മാറ്റാൻ കൈയെത്തിയില്ല..പക്ഷെ ഫോൺ പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തുകയും ചെയ്തില്ല...പിന്നീട നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രിയെ കണ്ട ആവേശത്തിൽ പൂക്കൾക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുറന്ന വാഹനത്തില്‍ അഭിവാദ്യം ചെയ്ത് റാലി നീങ്ങുന്നതിനിടെയായിരുന്ന സംഭവം. ഫോണ്‍ ആരുടേയും ദേഹത്ത് കൊണ്ടില്ല. ബിജെപി പ്രവര്‍ത്തകയാണ് ഫോണ്‍ എറിഞ്ഞതെന്ന് കണ്ടെത്തി.പ്രധാനമന്ത്രിയെ കണ്ട സന്തോഷത്തില്‍ ഫോണ്‍ കയ്യില്‍ നിന്നും അറിയാതെ തെറിച്ചു വീണതാണെന്നു ഇവര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനു ശേഷം സംഭവത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധം സംഭവിച്ചതാണോന്നും പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫോണ്‍ എറിഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ബി ജെ പി പ്രവർത്തകയാണ് പൂക്കൾക്കൊപ്പം ഫോൺ എറിഞ്ഞത്.

 

സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി അത് അവർക്ക് തിരികെ നൽകിയെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ ഒഫ് പൊലീസ് അലോക് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.കേരളത്തിലും ഇത് തന്നെയാണ് സംഭവിച്ചത് .കഴിഞ്ഞ 24, 25 തിയതികളിൽ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പാണ് കേരളം നൽകിയത്. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ കാണാൻ ആയിരങ്ങൾ പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു. കവചിത വാഹനത്തിൽ നിന്നിറങ്ങി റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തെ പുഷ്പങ്ങൾ വര്‍ഷിച്ചായിരുന്നു സ്വീകരിച്ചത്.എന്നാൽ തുറന്ന റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ സുരക്ഷാ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായിരുന്നു. ശ്രമകരമായ ദൗത്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നു. പലയിടത്തും കൈവരികൾ പോലും ഇല്ലാതെ ജനങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ ആയിരുന്നു പ്രധാനമന്ത്രി നടന്നത്. ചുറ്റും സുരക്ഷയൊരുക്കിയ എസ്പിജി കമാൻഡോകളുടെ ഏകാഗ്രതയും ശ്രദ്ധയും പ്രകടമായ സംഭവമാണ് നടന്നത്..പ്രധാനമന്ത്രിയെ വരവേറ്റ് റോഡിനിരുവശവും പുഷ്പവൃഷ്‌ടി നടക്കുന്നതിനിടയിൽ ഒരു ഫോണുകൂടി പ്രധാനമന്ത്രിക്ക് നേരെ വന്നു. പൂക്കൾക്കൊപ്പം അബദ്ധത്തിൽ എത്തിയ ഫോൺ പക്ഷെ എസ്പിജി കമാൻഡോയുടെ കണ്ണിൽ പെട്ടിരുന്നു. ഉടൻ അത് തട്ടിമാറ്റിയ അദ്ദേഹം വീണ്ടും തന്റെ നിരീക്ഷണം തുടര്‍ന്ന് നടന്നുപോയി.

 

എന്നാൽ ഇത് മനപ്പൂര്‍വമുള്ള ആക്രമണമായിരുന്നില്ല. പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്യിൽ നിന്ന് ഫോൺ വഴുതിപ്പോയതാണെന്ന് പിന്നീട് വ്യക്തമായി.മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ ഫോൺ ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.എന്തായാലും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്...എസ്പിജിയുടെ കാര്യക്ഷമതയെ പുകഴ്ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.സമാനമായ സംഭവങ്ങൾ ഉണ്ടാവുന്നതിനാൽ തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷയും വർധിച്ചിരിക്കുകയാണ്..ഈ രണ്ടു സംഭവങ്ങളും അബദ്ധത്തിൽ ഉള്ളതാണെങ്കിലും...രണ്ടും പ്രധാനമന്ത്രിയുടെ അടുത്ത പോലും എത്തിയില്ല..അത്രയ്ക്ക് ജാഗ്രതയോടു കൂടിയാണ് എസ്പിജി സുരക്ഷാ ഒരുക്കുന്നത്...പക്ഷെ കേരളത്തിൽ വധഭീഷണി പോലും നിലനിൽക്കുമ്പോൾ ഇത്രയും തന്റേടത്തോടെ റോഡിൽ ഇറങ്ങി നടക്കാക്കുവാൻ വേറെ ഏത് നേതാക്കൾക്ക് സാധിക്കും...ഇത്രയും നാൾ അധികാരത്തിൽ ഇരുന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇങ്ങനെ ഇറങ്ങി വരുന്ന എത്ര നേതാക്കളുണ്ട് ഈ നാട്ടിൽ താൻ തന്റെ ജനങ്ങൾക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളു എന്ന കോൺഫിഡന്റ് മാത്രമാണ് ജനങ്ങൾക്കിടയിൽ നടന്നുള്ള ഈ പ്രചാരങ്ങളിൽ നിന്നും മനസിലാകുന്നത്...ഇത്രയും vigilant ആയ ആ SPG ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട്. നമ്മുടെ പോലീസ്‌കാരൻ ആയിരുന്നെങ്കിൽ വഴിയിൽ നിൽക്കുന്നവരുടെ വായിൽ നോക്കി നടക്കുകയും ഫോൺ പ്രധാനമന്ത്രിയുടെ അടുത്തേക്ക് വീഴുകയും ചെയ്തേനെ.

സത്യം പറഞ്ഞാൽ രണ്ടിടത്തും ഉണ്ടായ ദൃശ്യങ്ങളിൽ നിന്നും ഈ ലോകത്തിൽ ആത്മാർത്ഥതയുള്ള, നന്മയുള്ള, കാവൽക്കരെ ഓർത്ത് ജനങ്ങൾക്ക് പോലും രോമാഞ്ചം വരികയാണ്..ഇവിടെ 42 വണ്ടികളുടെ അകമ്പടിയും ഒടുക്കത്തെ സ്പീഡും...എന്നാലും പേടി.. പക്ഷെ അവസാനത്തെ മറ്റേ തള്ളും..ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ..അതുമല്ലെങ്കിൽ മറ്റേത്..മടിയിൽ കനമുള്ളവനല്ലേ വഴിയിൽ ഭയക്കേണ്ടു പേരോ ഇരട്ട ചങ്കൻ..കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വിവരം ചോര്‍ന്ന സംഭവം വളരെ ഗുരുതരവും വലിയ ആശങ്ക ഉയര്‍ത്തുന്നതുമാണ്. സുരക്ഷ സംബന്ധിച്ച രഹസ്യരേഖ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരത്തിന്റെ ഫലമായാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ അതീവ ഗുരുതരമാണ് സ്ഥിതിവിശേഷം. അതല്ല ഇത് അബദ്ധവശാല്‍ ചോര്‍ന്നതാണെങ്കിലും ഗുരുതരമായ വീഴ്ചയാണ്. രണ്ട് സാഹചര്യത്തിനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല എന്നാണ് വരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം.

 

രഹസ്യരേഖയുടെ ഉള്ളടക്കം കണക്കിലെടുക്കുമ്പോള്‍ അത് ഒരു കാരണവശാലും പുറത്തറിയാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയിലെ സുരക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.പക്ഷെ ഈ രണ്ടു സംഭവങ്ങളും അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ഇത് വളരെ നിസ്സാരമായ ഒരു കാര്യമല്ല.പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നതിൽ അടങ്ങിയിരിക്കുന്ന അപകടം ഇതാണ്.ഒരു മൊബൈലിനെയും വേണമെങ്കിൽ ഒരു ബോംബാക്കി മാറ്റിക്കൂടെ?ഇതൊരു trial ആയിക്കൂടെ ... ആ മൊബൈൽ ഉടമയെ നിരീക്ഷിക്കണം... മാത്രമല്ല അത് തട്ടി PM ന്റെ അരികിലേക്ക് എറിഞ്ഞവനെയും നിരീക്ഷിക്കണം...തുടങ്ങിയ ആവശ്യങ്ങൾ എല്ലാം ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്...പ്രധാനമന്ത്രി ഇപ്പോൾ പ്രചാരണങ്ങളുടെ ഭാഗമായി ഇപ്പോൾ സുരക്ഷയൊക്കെ വർധിപ്പിച്ചിരിക്കുകയാണ്..ആളുകളുമായി ഇടപഴകുന്നതിന്റെ പശ്ചാത്തലത്തിൽ കൂടെയാണ് സുരക്ഷാ വർധിപ്പിച്ചരിക്കുന്നത്..ഏതായാലും ഈ രണ്ടു സംഭവങ്ങളുടെ വീഡിയോ യും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്..spg യെ അഭിനന്ദിക്കാൻ ആണ് സോഷ്യൽ മീഡിയയിൽ തിക്കും തിരക്കും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends