Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ദേശാഭിമാനി മാത്രം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ് വിദ്യാഭ്യാസ മന്ത്രി, ഇത് നമ്മുടെ പാർട്ടിയുടെ പല ഉടായിപ്പുകളും ജനങ്ങൾ പൊളിച്ച്അടുക്കുന്ന അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നു.... ഏതായാലും ക്രെഡിറ്റ് മൊത്തം റിയാസിന്റെ കൊടുക്കാമെന്ന് കരുതി ഇരുന്നപ്പോൾ ആകെ മൊത്തം നാണംകെടുത്തി എയറിൽ കയറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ...

01 MAY 2023 02:59 PM IST
മലയാളി വാര്‍ത്ത

അരികൊമ്പനെ പിടിച്ച് ഉൾകാട്ടിലേക്ക് കയറ്റി വിട്ടു..ചിന്നക്കനാലിലെ ജനങ്ങൾ സ്വസ്ഥമായി ഉറങ്ങിയെന്ന കരുതിയെങ്കിൽ എല്ലാം തെറ്റിച്ചുകൊണ്ട് അരികൊമ്പന്റെ കൂട്ടാളികൾ ഇന്നലെ നാട്ടിലിറങ്ങി എല്ലാം തകർത്ത് തരിപ്പണമാക്കി..അതിൽ കുട്ടിയാനകൾ വരെ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്..ഏതായാലും അവരുടെ കൂട്ടത്തിലൊരാളെ മാറ്റിയതിന്റെ കലിപ്പ് അവർ അങ്ങനെ തീർക്കുമ്പോൾ ഇവിടെ മറ്റൊരു കാര്യം കൂടെ ചർച്ചയാവുകയാണ്...അരികൊമ്പനെ കൊണ്ട് പോകുന്ന വഴിയിലെല്ലാം ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു...അപ്പോൾ കൊണ്ട് പോകുന്ന വഴിയിലെ റോഡിന്റെ ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇപ്പോൾ മറ്റൊരു അടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്..ആ ദൃശ്യങ്ങൾ കണ്ട നമ്മുക്ക് പോലും തോന്നും ഇത്രയും മനോഹരമായ റോഡുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ എന്ന് പോലും...പക്ഷെ അത് കൊണ്ട് തീരുന്നില്ല പ്രശനം അരിക്കൊമ്പനെ തേക്കടിയിലേക്കു കൊണ്ടുപോയ റോഡുകൾ ആരുടെ സ്വന്തം. സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയപ്പോര് കനത്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയാണു ചർച്ചകൾക്കു വഴിമരുന്നിട്ടത്. അരിക്കൊമ്പൻ ദൗത്യം പൂർത്തിയാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു എന്നായിരുന്നു പോസ്റ്റ്. എങ്കിലും നിർമാണം പൂർത്തിയായ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ മൃഗ ആംബുലൻസ് കടന്നുപോകുന്നതിന്റെ ആകാശദൃശ്യമാണു മന്ത്രി പങ്കുവച്ചത്.

 


തുടർന്ന് റോഡ് നിർമാണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടു ചില സിപിഎം നേതാക്കളും ഇടത് സൈബർ കേന്ദ്രങ്ങളും രംഗത്തു വന്നു. ദേശീയപാത നിർമാണത്തിനു ഫണ്ട് അനുവദിച്ചത് കേന്ദ്ര സർക്കാരാണെന്ന വാദവുമായി ബിജെപി അനുഭാവികളും സമൂഹ മാധ്യമങ്ങളിൽ തർക്കമാരംഭിച്ചു.എന്നാൽ ദേശീയപാത നിർമാണത്തിന്റെ മറവിൽ ഗ്യാപ് റോഡിൽ നിന്ന് അനധികൃതമായി പൊട്ടിച്ചു മാറ്റിയ കോടിക്കണക്കിനു രൂപയുടെ പാറയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചോദ്യവുമായി മറ്റു ചിലരും രംഗത്തെത്തി. ദേശീയപാത നിർമാണത്തിന് പല തവണ തടസ്സം നിന്ന വനം വകുപ്പിനെതിരെയും സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുയർന്നു.എന്തിനേറെ ദൗത്യം കഴിഞ്ഞ ഉടനെ മന്ത്രി വി ശിവൻകുട്ടി അടക്കം ഇത് പോസ്റ്റിട്ടിരുന്നു...വിശദമായി പറഞ്ഞാൽ അരികൊമ്പൻ പ്രശ്നം മാറിയിപ്പോൾ അരികൊമ്പൻ പോയ വഴിയേ ചൊല്ലിയായി പ്രശ്നം...ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടു പോകുന്ന ദൃശ്യം കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ വളരെ മനോഹരമായാണ് ക്യാമറകളിൽ പകർത്തിയത്. ഈ ദ്യശ്യങ്ങൾ ഇത്ര മനോഹാരമാകാൻ കാരണം പശ്ചാത്തലമായ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയാണ്. എന്നാലിപ്പോൾ ഈ ദേശീയ പാതയെച്ചൊല്ലിയുള്ള തർക്കമാണ് സോഷ്യൽമീഡിയയിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള സഖാക്കൾ പറയുന്നു ദേശീയപാത വികസനത്തിനുള്ള ക്രെഡിറ്റ് ?ഗതാ?ഗത മന്ത്രി മുഹമ്മദ് റിയാസിനാണെന്ന്.

 

എന്നാൽ ഈ വാദത്തെ പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ.കമ്മന്റുകളിൽ നിറയെ വി ശിവകുട്ടിയെയും സംസ്ഥാന സർക്കാരിനെയും ട്രോളുന്ന തരത്തിലാണ് കമന്റുകൾ വരുന്നത്...''ഇക്കാര്യം കേരളം ചർച്ച ചെയ്യുവാനായി മനപ്പൂർവ്വം പോസ്റ്റുന്നത് ആണെന്ന് കരുതുന്നു. വരും ദിവസങ്ങളിൽ മാധ്യമങ്ങൾ ഇത് ചർച്ചയാക്കും. ചർച്ചയാകുമ്പോൾ കേന്ദ്രത്തിന്റെ ഫണ്ടിലൂടെ നിർമ്മിച്ചതാണെന്ന് തെളിയും ബിജെപിയെ വളർത്തുവാനുള്ള സൈക്കോളജിക്കൽ മൂവ്'', മറ്റൊരു കമന്റ് ഇങ്ങനെ: ''ദേശാഭിമാനി മാത്രം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ് വിദ്യാഭ്യാസ മന്ത്രി, ഇത് നമ്മുടെ പാർട്ടിയുടെ പല ഉടായിപ്പുകളും ജനങ്ങൾ പൊളിച്ച്അടുക്കുന്ന അവസ്ഥയിൽ എത്തി ചേർന്നിരിക്കുന്നു. അതുകൊണ്ട് 1മണിക്കൂർ ദേശാപമാനി പാരായണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പാരായണം നടത്തുന്നത് നിരീക്ഷിക്കാൻ എഐ ക്യാമറകൾ സ്ഥാപിക്കണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.'' അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴി കാണിച്ചതിലൂടെ അബദ്ധത്തിലാണെങ്കിലും കേരളത്തിലെ കേന്ദ്ര സർക്കാർ പണിഞ്ഞ മികച്ച റോഡുകൾ മാധ്യമങ്ങൾ ജനങ്ങൾക്കു കാണിച്ചു കൊടുത്തു. #കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ #Modigovernment. ''കണ്ട്, പക്ഷേ അത് കേന്ദ്ര ഗവണ്മെന്റ് പൂർത്തിയാക്കിയ NH 185, കൊച്ചി ധനുഷ്‌കൊടി പാത ആണ് എന്ന് ആ വിദ്യ ആഭാസ മന്ത്രിയോട് ഒന്ന് പറഞ്ഞു കൊടുക്ക്.''എന്നിങ്ങനെയാണ് കമന്റുകൾ..

അതെ സമയം സംസ്ഥാന സർക്കാരിനെ സപ്പോർട് ചെയ്തും കമന്റുകൾ വരുന്നുണ്ട്...മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോ​ഗങ്ങൾ ചേർന്നാണ് ഭുമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നോട്ട് പോയത്. സാധാരണ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻ.എച്ച്. എ. ഐ) നിർമാണ പ്രവർത്തനങ്ങൾ നടത്താറുള്ളതെങ്കിൽ ഇവിടെ സ്റ്റേറ്റ് എൻ.എച്ച് ആണ് ഈ പ്രവൃത്തികൾ പൂർത്തീകരിച്ചത്. സ്റ്റേറ്റ് എൻ.എച്ചിന്റെ ആവശ്യം പരി​ഗണിച്ചാണ് ഈ റോഡിന്റെ നിർമാണത്തിന് പണം അനുവദിക്കുന്നത് പോലും. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയൊന്നുകൊണ്ട് മാത്രമാണ് ഈ റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്. സംസ്ഥാന പങ്കാളിത്തമില്ലാതെയാണ് ദേശീയ പാത 85 നിർമാണം നടന്നതെന്ന അവകാശവാദം കെട്ടി മൂലയിൽ വെച്ചാൽ മതി.എന്നും പറയുന്നുണ്ട്...പക്ഷെ യഥാർത്ഥത്തിൽ ഇത് ദേശീയ പാതയാണ്..പക്ഷെ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം കൂടെ അതിൽ ഉണ്ടായിട്ടുണ്ട്..അതേസമയം 2022 ഡിസംബർ മാസത്തിൽ പാർലമെന്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി എത്തിയിരുന്നു. ദേശീയപാത വികസനത്തിന് ഭൂമി എറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വിഹിതം നൽകാമെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റിയെന്നായിുന്നു ഗഡ്കരി പറഞ്ഞിരുന്നത്. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 100 കോടി രൂപ ചെലവ് വരുമെന്നും വിമർശനമുണ്ട്. രാജ്യത്തെ റോഡ് നിർമ്മാണം സംബന്ധിച്ച് സംസാരിക്കവെയായിരുന്നു വിമർശനം.

 


മുൻപ് ഡീൻ കുര്യാക്കോസ് എംപി നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു: ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും ഇടുക്കി ജില്ലയ്ക്കും വലിയ വികസനത്തിന് വഴിയൊരുക്കുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85-ൽ നവീകരണത്തിന് ടെൻഡർ നടപടിയായി. നേര്യമംഗലത്ത് പുതിയ പാലവും നിർമ്മിക്കും. ഹൈറേഞ്ച് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ടൂറിസം രംഗത്ത് ഇത് വികസനക്കുതിപ്പേകും. കൊച്ചി മുതൽ മൂന്നാർ വരെ 910 കോടി രൂപയുടെ ടെൻഡർ ആയതായി ഡീൻ കുര്യാക്കോസ് എംപി. പറഞ്ഞു.മലനിരകൾക്കും കൊക്കയ്ക്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞുള്ള അപകടപാതയിലെ വളവും വീതിക്കുറവും ഒരുപാട് കാലം പരിഹരിക്കപ്പെട്ടിരുന്നില്ല.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാർ മുതല്‍ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റര്‍ റോഡിന്‍റെ നവീകരണമാണ് വനംവകുപ്പിന്‍റെ പിടിവാശിയെ തുടര്‍ന്ന് മാസങ്ങളോളം നിര്‍ത്തിവെച്ചത്. റോഡ് കടന്നുപോകുന്ന ദേവികുളം മുതല്‍ ബോഡിമെട്ട് വരെയുള്ള 24 കിലോമീറ്റര്‍ ഏലം കുത്തകപാട്ട ഭൂമിയാണെന്നായിരുന്നു വനംവകുപ്പിന്‍റെ അവകാശവാദം. ഇക്കാരണം ചൂണ്ടി കാട്ടി പ്രദേശത്തെ മരങ്ങള്‍ മുറിക്കുന്നതും വനം വകുപ്പ് തടഞ്ഞു. ഇതോടെ നഷ്ടം സഹിക്കാന്‍ വയ്യാതെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന്‍ നിര്‍ബന്ധിതനായി. വനംവകുപ്പിനെതിരെ ജനങ്ങളും രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. ഏലംകുത്തകപാട്ട ഭൂമി റവന്യൂഭൂമിയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ റോഡിനായി ഏറ്റെടുത്ത ഭൂമി പൂര്‍ണമായും റവന്യൂ പുറമ്പോക്കാണെന്നും വ്യക്തമാക്കി ഉത്തരവിറക്കി. ഇതാണ് നിര്‍മാണം പുനരാരംഭിക്കാന്‍ കളമൊരുക്കിയത്.

 

 

ഏതായാലും ക്രെഡിറ്റ് മൊത്തം റിയാസിന്റെ കൊടുക്കാമെന്ന് കരുതി ഇരുന്നപ്പോൾ ആകെ മൊത്തം നാണംകെടുത്തി എയറിൽ കയറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ...ഇതിപ്പോൾ അരികൊമ്പൻ കാരണം ഇതുമായി യാതൊരു ബന്ധവുമില്ലാതെ കിടക്കുന്ന വി ശിവൻകുട്ടിയാണ് മൊത്തം പഴി കേൾക്കുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends