Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

തൊഴിലാളി ദിനത്തിലൊരു പോസ്റ്റിട്ടു സിപിഎമ്മുകാരെല്ലാം എയറില്‍;തൊഴിലാളികളും സിപിഎമ്മും തമ്മിലെന്ത് ബന്ധമെന്ന് ചോദ്യം,കോര്‍പറേറ്റുകളെ വാഴിക്കുന്ന പിണറായി ലേശം ഉളുപ്പ്,വിയര്‍പ്പ് വറ്റുന്നതിന് മുന്‍പ് കൂലി ചോദിച്ചവരൊക്കെ ഇപ്പോള്‍ വീട്ടിലിരിപ്പുണ്ട്,വെറുതെ പോസ്റ്റിട്ട് ചോദിച്ച് മേടിച്ചു

01 MAY 2023 06:53 PM IST
മലയാളി വാര്‍ത്ത

സിപിഎം നേതാക്കളെല്ലാം നിരത്തിപ്പിടിച്ചൊരു പോസ്റ്റിട്ടുണ്ട്. മെയ് 1 തൊഴിലാളി ദിനത്തില്‍ തൊഴിലാളികളെ സ്മരിച്ചുകൊണ്ട്. അതിന് തൊഴിലാളികളും ഈ പാര്‍ട്ടിയും തമ്മില്‍ എന്താണ് ബന്ധം. ബന്ധം ഉണ്ടായിരുന്നു. അത് പിണറായിയുടെ വരവോടെ തീര്‍ന്നു. കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന പിണറായി ആണ് തൊഴിലാളി ദിനത്തിന് വെറും പ്രഹസനത്തിന് വേണ്ടി പോസ്റ്റിട്ടിരിക്കുന്നത്. പിണറായി മാത്രമല്ല നേതാക്കളെല്ലാം തള്ളിമറിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് താഴെ വയറു നിറച്ച് തൊഴിലാളികള്‍ തന്നെ കൊടുത്തിട്ടുണ്ട് വായടപ്പിക്കുന്ന മറുപടി. തൊഴിലാളി വര്‍ഗ്ഗ നേതാക്കാളയ മുതലാളിമാര്‍ ഈ ദിനം എങ്ങനെ ആചരിക്കുമെന്ന ചോദ്യത്തിന് ഉത്തരംമുട്ടുകയാണ് സിപിഎമ്മിന്. അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ വിയര്‍പ്പ് നക്കി തൊഴിലാളി സംരക്ഷകരെന്ന മൂടുപടമണിയുന്ന വഞ്ചകരെ യഥാര്‍ത്ഥ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് കമന്റ് വരുന്നത്. അതും മുഖ്യമന്ത്രി ഇട്ട പോസ്റ്റിന് താഴെ തന്നെ. ഈ സര്‍ക്കാരിന് അതിനിപ്പോള്‍ തൊഴിലാളികളെ നോക്കാന്‍ എവിടെ സമയം അവരുടെ ക്ഷേമം അല്ലല്ലോ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റുകളെ വാഴിക്കാനല്ലേ നേരമുള്ളു. കോര്‍പറേറുകളുമായ് കൂട്ടുകച്ചവടം, റിസോര്‍ട്ട് മുതലാളിമാരുമായ് പങ്കു കച്ചവടം,അബ്കാരികളുമായ് ചങ്ങാത്തം,ഭൂമാഫിയകളുമായ് അടുത്ത ബന്ധം. പക്ഷെ തൊഴിലാളി പാര്‍ട്ടി നേതാക്കളാണ്. തൊഴിലാളി പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും തൊഴിലാളികള്‍ക്കെല്ലാം ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി. പക്ഷെ കോര്‍പറേറ്റുകള്‍ക്ക് നല്ല കാലം. ഇതാണ് ഇന്നത്തെ സിപിഎം. അല്ല പിണറായിക്കാലത്തെ സിപിഎം.

മുഖ്യമന്ത്രി തള്ളിമറിച്ചിട്ട പോസ്റ്റിലെ ചില ഭാഗങ്ങള്‍ നോക്കാം. സമത്വസുന്ദരമായ ലോകത്തിനായി ഇന്നും തുടരുന്ന സുദീര്‍ഘമായ തൊഴിലാളിവര്‍ഗ പോരാട്ടത്തിന്റെ ആവേശം തുടിക്കുന്ന ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോര്‍ത്തിണക്കുന്ന വര്‍ഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയോലിബറല്‍ മുതലാളിത്ത നയങ്ങള്‍ രാജ്യത്തെ ഗ്രസിക്കുന്ന ഈ ഘട്ടത്തില്‍ തൊഴിലാളി ദിനാചരണത്തിന്റെ പ്രാധാന്യവും പ്രസക്തിയും വലുതാണ്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പി.എസ്.സി വഴി നടത്തിയ നിയമനങ്ങള്‍ 2 ലക്ഷത്തിലധികമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് പ്രതിവര്‍ഷം മുപ്പതിനായിരത്തോളം പേര്‍ക്ക് പുതുതായി സര്‍ക്കാര്‍ ഉദ്യോഗം നല്‍കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ മാത്രം 40,000 ത്തോളം പുതിയ തസ്തികകളും സംസ്ഥാനത്ത് സൃഷ്ടിക്കുകയുണ്ടായി. സര്‍ക്കാര്‍ മേഖലയ്ക്ക് പുറത്തും ഏറ്റവും അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതേ പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളെ മുട്ടിലിഴയിക്കുന്നതും ഇതേ സര്‍ക്കാരാണ്. അര്‍ഹരുടെ അവസരം തട്ടിയെടുത്ത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാരെ തള്ളിക്കയറ്റുന്നതും ഇവര്‍ തന്നെയാണ്. അതില്‍ അഭിമാനിക്കാം.

ഇനി ജലീലിന്റെ ഒരു പോസ്റ്റുണ്ട് അതാണ് കിടിലം. അത് കേട്ടാല്‍ തൊഴിലാളി ജലീലിന്റെ വീട്ടില്‍ക്കേറി തല്ലും. 'വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കുക. യേശുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ശ്രീബുദ്ധനും മോസസും ലോകത്തെ പഠിപ്പിച്ചത് ധര്‍മ്മവും കരുണയുമാണ്. കാറല്‍മാര്‍ക്‌സും വോള്‍ട്ടയറും റൂസ്സോയും പ്ലാറ്റോയും മാലോകരെ ഉല്‍ബോധിപ്പിച്ചത് സഹജീവികളോടുള്ള അനുകമ്പയാണ്. മനുഷ്യനെയും അവന്റെ കണ്ണുനീരിനെയും കണ്ടില്ലെന്ന് നടിച്ച് ദൈവസാമീപ്യം സാദ്ധ്യമല്ല. മനുഷ്യന്റെ ചിന്തയും അദ്ധ്വാനവുമാണ് ഇന്നു നാം കാണുന്ന ലോകം രൂപപ്പെടുത്തിയത്. ഏവര്‍ക്കും ഹൃദ്യമായ മെയ്ദിന ആശംസകള്‍. ജലീലിനോട് കുറച്ച് കാര്യം ചോദിക്കാനുണ്ട്. കെഎസ്ആര്‍ടിസിക്കാര്‍ ഇതില്‍ ഉള്‍പ്പെടുമോ കൊച്ചാപ്പ. വിയര്‍പ്പ് മാറിയിട്ടും ശമ്പളം ചോദിച്ചതിനാണ് കെഎസ്ആര്‍ടിസി വനിത കണ്ടക്ടറെ സ്ഥലംമാറ്റിയത്. ഒരു പ്രത്യേക അറിയിപ്പുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിയര്‍ക്കാതെ പണിയെടുക്കുക. തൊഴിലില്ലാതെ തേരാപ്പാര നടന്നിരുന്ന പാവപ്പെട്ട ബന്ധുക്കള്‍ക്ക് ജോലി കൊടുത്ത് മന്ത്രി പണി പോയ കൊച്ചാപ്പയ്ക്കും മെയ് ദിനാശംസകള്‍. ക്യാമറയില്‍ വിയര്‍പ്പ് വറ്റും മുന്‍പ് കൂലി അടിച്ചെടുത്ത പിണറായി സര്‍ക്കാരിനും ആശംസകള്‍ നേരുന്നു. സാറെ മേലനങ്ങി പണിയെടുക്കാതെ ഒരു കമ്യൂണിസ്റ്റ് കോടീശ്വരനാകുന്ന ആ വിദ്യ ഒന്ന് പറഞ്ഞ് തരുമോയെന്നാണ് സിപിഎമ്മിന് പരിഹാസം.

സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ ശക്തരാകുവിന്‍ ഒപ്പം സിപിഎം സര്‍ക്കാരിന്റെ ചൂഷണങ്ങള്‍ക്കെതിരെ കൂടി സമരം ചെയ്യുവിന്‍. മുദ്രാവാക്യം ചെറുതായിട്ടൊന്ന് മാറ്റേണ്ടി വന്നു. തോട്ടം മേഖലയിലേക്ക് ഈ സര്‍ക്കാരൊന്ന് കണ്ണ് തുറന്ന് നോക്കണം. കേരളത്തില്‍ ഏറ്റവും കുറഞ്ഞ വേതനത്തിനാണ് തോട്ടം തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ നരകിക്കുകയാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്ക് വേണ്ടി കൊണ്ടുവന്ന പദ്ധതി ഇഴയുകയാണ്. കേരളം ഇന്നും മറന്നിട്ടുണ്ടാകില്ല 2020 ഓഗസ്റ്റില്‍ നടന്ന പെട്ടിമുടി ദുരന്തം. പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്. ആ ദുരന്ത ഭൂമിയിലേക്കൊന്ന് പോയില്ല തൊഴിലാളി പാര്‍ട്ടി നേതാവ് പിണറായി വിജയന്‍. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. കെഎസ്ആര്‍ടിസിക്കാരെ തിരിഞ്ഞും തിരിവഴിക്കും നോക്കാത്ത സര്‍ക്കാര്‍ തൊഴിലാളി ദിനത്തേക്കുറിച്ച് പറയുമ്പോള്‍ വല്ലാത്തൊരു വിങ്ങലുണ്ട്. അതോ അവര്‍ തൊഴിലാളി വര്‍ഗത്തില്‍പ്പെടില്ലേ. അവരുട അടുപ്പ് പുകയുന്നുണ്ടോന്ന് ഇടയ്‌ക്കേലും ഒന്ന് നോക്കണം തൊയ്‌ലാളി പാര്‍ട്ടി നേതാക്കളെ. ഇടയ്ക്കിടെ ബക്കറ്റ് പിരിവിന് പോയി പ്രവാസികളെ വഹിക്കുന്ന സര്‍ക്കാരിന് തൊഴിലാളി ദിനാശംസകള്‍. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും കിടന്ന് കിട്ടുന്ന കാശ് കുടുംബത്തിന് വേണ്ടി സ്വരുക്കൂട്ടി വെക്കുന്നവര്‍ക്കിടയിലേക്ക് ബക്കറ്റുമായ് ഇറങ്ങും. എന്നിട്ട് പ്രവാസികളെ കാക്കാന്‍ ലോക കേരള സഭ തുടങ്ങി നീളുന്ന പരിപാടികള്‍. പക്ഷെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഇതിന്റെ ഗുണമൊന്നും കിട്ടുന്നില്ല. നഴ്‌സുമാര്‍ക്ക് മിനിമം സാലറി കോടതി പറഞ്ഞതെങ്കിലും ഈ സര്‍ക്കാരൊന്ന് കൊടുക്കുമോ. തൊഴിലാളിക്ക് വേണ്ടി പോരാടി പോരാടി നേതാക്കന്മാരൊക്കെ കോടീശ്വരന്മാരായി. ജോലിയെടുക്കാതെ തൊഴിലാളി നേതാവായി വിലസുന്നവര്‍ക്കും ആശംസകള്‍. ജനങ്ങള്‍ക്ക് ആവശ്യത്തിലധികം പണി കൊടുത്ത് അവരെ ഊറ്റിപ്പിഴിഞ്ഞ് കോടീശ്വരനായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലെ എല്ലാ തൊഴിലാളികള്‍ക്കും ആശം നേരണം. തൊഴിലാളികള്‍ നന്നായില്ലെങ്കിലും നേതാക്കന്മാരും കുടുംബക്കാരും നന്നായല്ലോ നന്നായി. തൊഴിലാളി വര്‍ഗ്ഗം ഇന്നും സ്വതന്ത്രരാണോ. തൊഴിലിടങ്ങല്‍ സുരക്ഷിതമാണോ,തൊഴിലാളികളുടെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍ നിന്നും ഉയര്‍ന്നുവന്നത് കോര്‍പ്പറേറ്റുകളുടെ ലോകമാണ്. അതും സിപിഎം ഒത്താശയുള്ള കോര്‍പ്പറേറുകളുടെ. അവര്‍ക്കെതിരെ കൂടി പൊരുതേണ്ടിയിരിക്കുന്നു കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends