'വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കുക'; ഒരു പോസ്റ്റിട്ടു ജലീലിനെ തൊഴിലാളികള്‍ മേഞ്ഞു,തൊഴിലില്ലാത്ത ബന്ധുവിന് തൊഴില്‍ കൊടുത്ത് മന്ത്രിക്കസേര പോയ കൊച്ചാപ്പ മാതൃകയാണ്,തൊഴിലാളിയുടെ വിയര്‍പ്പിന്റെ അവകാശം ഏറ്റെടുക്കാന്‍ പോയി ഭേഷാ കിട്ടി

തൊഴിലാളികളുടെ അട്ടിപ്പേറവകാശം ഏറ്റെടുക്കാന്‍ ചെന്നതാ ജലീലിനെ തൊഴിലാളികള്‍ എടുത്തുടുത്തു. മെയ്ദിനാശംസ നേര്‍ന്ന് മൂപ്പര് ഒരു പോസ്റ്റിട്ടതേ ഓര്‍മ്മയുള്ളു പിന്നെ ആകെയൊരു ട്രോള്‍ മയം. പോസ്റ്റിടുക എയറില്‍ കയറുക ഇതാണ് കൊച്ചാപ്പയുടെ ഇപ്പോഴത്തെ ഒരു ഏര്‍പ്പാട്. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കുക. അയ്യോ ചിരിപ്പിക്കല്ലേ കൊച്ചാപ്പ. ഈ ഡയലോഗൊക്കെ നിങ്ങളിറക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ പറ്റൂല്ല. വിയര്‍പ്പ് മാറിയിട്ടും ശമ്പളം ചോദിച്ചതിനാണ് കെഎസ്ആര്‍ടിസി വനിത കണ്ടക്ടറെ സ്ഥലംമാറ്റിയത്. ഒരു പ്രത്യേക അറിയിപ്പുണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിയര്‍ക്കാതെ പണിയെടുക്കുക. കൊച്ചാപ്പയുടെ പോസ്റ്റില്‍ പൊങ്കാല.
ജലീലിന്റെ പോസ്റ്റിങ്ങനെ........
'വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നല്‍കുക'
ഇന്ന് ലോക തൊഴിലാളി ദിനം.
യേശുവും മുഹമ്മദ് നബിയും ശ്രീകൃഷ്ണനും ശ്രീബുദ്ധനും മോസസും ലോകത്തെ പഠിപ്പിച്ചത് ധര്‍മ്മവും കരുണയുമാണ്. കാറല്‍മാര്‍ക്‌സും വോള്‍ട്ടയറും റൂസ്സോയും പ്ലാറ്റോയും മാലോകരെ ഉല്‍ബോധിപ്പിച്ചത് സഹജീവികളോടുള്ള അനുകമ്പയാണ്. മനുഷ്യനെയും അവന്റെ കണ്ണുനീരിനെയും കണ്ടില്ലെന്ന് നടിച്ച് ദൈവസാമീപ്യം സാദ്ധ്യമല്ല. മനുഷ്യന്റെ ചിന്തയും അദ്ധ്വാനവുമാണ് ഇന്നു നാം കാണുന്ന ലോകം രൂപപ്പെടുത്തിയത്. ഏവര്‍ക്കും ഹൃദ്യമായ മെയ്ദിന ആശംസകള്‍.
ഇതായിരുന്നു ആ പോസ്റ്റ്. ഇതില്‍ തൊഴിലാളികള്‍ സംഘടിച്ചെത്തി ജലീലിനെ അറ്റാക് ചെയ്തു. ഇനി നാല് ഓലക്കീറിന്റെയോ വെള്ളത്തുണിയുടേയോ ആവശ്യമേയുള്ളു ജലീലിന്. ഭേഷാ കിട്ടിയിട്ടുണ്ട്. തൊഴിലാളി ദിനത്തില്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റിന് താഴെ മലയാളി ഭരണിപ്പാട്ട് പാടിയിട്ടുണ്ട്. പിന്നെ ജലീലിനെ വിടുമോ. അദ്ധ്വാനിക്കുന്ന തൊഴിലാളിയുടെ വിയര്‍പ്പ് നക്കി തൊഴിലാളി സംരക്ഷകരെന്ന മൂടുപടമണിയുന്ന വഞ്ചകരെ യഥാര്‍ത്ഥ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ഇട്ട പോസ്റ്റിന് താഴെ കമന്റ്. സിപിഎം നേതാക്കളെല്ലാവരും തൊഴിലാളികളെ അങ്ങേറ്റെടുത്ത് പോസ്റ്റിട്ടിരുന്നു. എല്ലാവര്‍ക്കും കിട്ടി കൂട്ടത്തില്‍ കൂടുതല്‍ കിട്ടിയത് ജലീലിനാണ്.
തൊഴിലില്ലാതെ തേരാപ്പാര നടന്നിരുന്ന പാവപ്പെട്ട ബന്ധുക്കള്‍ക്ക് ജോലി കൊടുത്ത് മന്ത്രി പണി പോയ കൊച്ചാപ്പയ്ക്കും മെയ് ദിനാശംസകളെന്ന് പഹയമ്മാരുടെ ട്രോള്‍. സാറെ മേലനങ്ങി പണിയെടുക്കാതെ ഒരു കമ്യൂണിസ്റ്റ് കോടീശ്വരനാകുന്ന ആ വിദ്യ ഒന്ന് പറഞ്ഞ് തരുമോയെന്നാണ് സിപിഎമ്മിന് പരിഹാസം. കെഎഎസ്ആര്‍ടിസിക്കാര്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുമോ കൊച്ചാപ്പ. അല്ല അവരുടെ വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടോന്ന് നോക്കുന്നതേയില്ല സര്‍ക്കാര്‍. സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍ ശക്തരാകുവിന്‍ ഒപ്പം സിപിഎം സര്‍ക്കാരിന്റെ ചൂഷണങ്ങള്‍ക്കെതിരെ കൂടി സമരം ചെയ്യുവിന്‍. മുദ്രാവാക്യം ചെറുതായിട്ടൊന്ന് മാറ്റേണ്ടി വന്നു. തൊഴിലാളികളുടെ വിയര്‍പ്പവിടെ നില്‍ക്കട്ടെ. സ്വന്തം ശരീരത്തില്‍ നിന്ന് ഒരു തുള്ളി വിയര്‍പ്പ് പൊടിയാതെ മുതലാളിമാരാകാന്‍ ഈ തൊഴിലാളി പാര്‍ട്ടി നേതാക്കളേക്കൊണ്ടേ സാധിക്കൂ. തൊഴിലാളികള്‍ നന്നായില്ലെങ്കിലും കമ്യൂണിസ്റ്റ് മുതലാളിമാര്‍ നന്നായല്ലോ വലിയ സന്തോഷം. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റുകളെ വാഴിക്കാനല്ലേ സിപിഎമ്മിന് നേരമുള്ളു. കോര്‍പറേറുകളുമായ് കൂട്ടുകച്ചവടം, റിസോര്‍ട്ട് മുതലാളിമാരുമായ് പങ്കു കച്ചവടം,അബ്കാരികളുമായ് ചങ്ങാത്തം,ഭൂമാഫിയകളുമായ് അടുത്ത ബന്ധം. പക്ഷെ തൊഴിലാളി പാര്‍ട്ടി നേതാക്കളാണ്. തൊവിലാളി പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടും തൊഴിലാളികള്‍ക്കെല്ലാം ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി. പക്ഷെ കോര്‍പറേറ്റുകള്‍ക്ക് നല്ല കാലം. ഇതാണ് ഇന്നത്തെ സിപിഎം. അല്ല പിണറായിക്കാലത്തെ സിപിഎം.
https://www.facebook.com/Malayalivartha

























