മോദിക്ക് മുന്നില്‍ നട്ടെല്ല് വളഞ്ഞ് പിണറായി;മോദിയെ തൊട്ടടുത്ത് കിട്ടിയിട്ട് ചോദ്യം ചോദിച്ചില്ല,പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ നല്ലപിള്ള ചമഞ്ഞ് മുഖ്യമന്ത്രി,ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരമാണ്,പിണറായി വിജയനെ എടുത്തിട്ടലക്കി പ്രതിപക്ഷം

ഒഞ്ചിയത്ത് ചീറിവരുന്ന പുലി മോദിയുടെ മുന്നില്‍ പൂച്ചക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ എടുത്തിട്ടലക്കി പ്രതിപക്ഷം. കേന്ദ്രം കാണിക്കുന്ന അവഗണന മോദിയെ അടുത്തിട്ട് കിട്ടിയപ്പോള്‍ പറയാത്ത മുഖ്യമന്ത്രി ഇനി വായിട്ടലക്കരുത്. മോദി പോയി കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പല്ലവി ഞങ്ങളെ അവഗണിക്കുന്നേ കൂട്ടത്തില്‍ സിപിഎമ്മുകാരുടേയും നിലവിളി. ഇതെന്ത് തരം പ്രഹസനമാണെന്ന് പരിഹാസം. മോദി വന്നപ്പോള്‍ പിണറായി നല്ലപിള്ള ചമഞ്ഞു. നട്ടെല്ല് വളഞ്ഞ് മോദിക്ക് മുന്നില്‍ നിന്നാലും അണികള്‍ വിളിക്കും ഇരട്ടച്ചങ്കന്‍. പിണറായിയെ എടുത്തിട്ട് കുടഞ്ഞ് കെ.മുരളീധരന്‍ എംപി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഞ്ചിയത്ത് ചീറിവരുന്ന പുലിയായിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ പൂച്ചക്കുട്ടിയെ പോലെയാണെന്നും കെ.മുരളീധരന്റെ പരിഹാസം സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. മോദിയുടെ മുന്നില്‍ വച്ചാണ് അവഗണനയെക്കുറിച്ചു പറയേണ്ടിയിരുന്നത്. അദ്ദേഹത്തിനു മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ സൗകര്യം നോക്കി പ്രതികരിക്കുന്നവരല്ല കോണ്‍ഗ്രസ്. സിപിഎംബിജെപി അന്തര്‍ധാര മറച്ചുവയ്ക്കാന്‍ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരമാണ്. വി.ഡി.സതീശന്‍ അംഗീകൃത പ്രതിപക്ഷ നേതാവാണ്. ശക്തമായ പ്രതിപക്ഷത്തിന്റെ ചുമതല രമേശ് ചെന്നിത്തല ചെയ്യുന്നു. ആര് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.'' മുരളീധരന്‍ പറഞ്ഞു.
'ദ കേരള സ്റ്റോറി'യും കക്കുകളിയും നിരോധിക്കണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ രണ്ടു നിലപാട് എടുക്കുന്നു. ഒരു മതത്തേയും അധിക്ഷേപിക്കരുത്. കെ കരുണാകരന്‍ മുഖ്യമന്ത്രി ആയപ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചിരുന്നു. 1986ല്‍ അദ്ദേഹം സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. വര്‍ഗീയത തടയാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പനെ കൊണ്ടുപോയ ചില വഴികള്‍ മാത്രമാണ് കാണിച്ചതെന്നും മറ്റ് വഴികള്‍ കാണിച്ചാല്‍ കേന്ദ്രത്തിനും കേരളത്തിനും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ മോദജിക്ക് മുന്നില്‍ നട്ടെല്ല് വളയാതിരിക്കും ലാവ്‌ലിന്‍,ലൈഫ് മിഷന്‍ തുടങ്ങി കേസുകള്‍ കുറേയുണ്ടല്ലോ. അതുകൊണ്ട് കുറച്ച് ഭയഭകത്ി ബഹുമാനം ആകാം. അശകോന് ക്ഷീണമാകാം. മുഖ്യമന്ത്രിയ്ക്ക് സൈബറിടത്തിലും പൊങ്കാല. പിന്നെ ഈ അന്തര്‍ദ്ധര നമുക്ക് മനസ്സിലാകുന്നുണ്ട്. ചുവപ്പില്‍ ലേശം കാവി പുരണ്ടോയെന്ന് സംശയം. മോദിയെക്കുറിച്ച് നിരന്തരം വായിട്ടലച്ചോണ്ടിരുന്നവര്‍. മോദിയെ തൊട്ടടുത്ത് കിട്ടിയിട്ട് ഒരക്ഷരം മിണ്ടായില്ല,. എന്നിട്ട് ഡിവൈഎഫ്‌ഐ പിള്ളേരെ ഇറക്കി 100 ചോദ്യം ചോദിച്ചിരിക്കുന്നു. മോദിയെ വേദനിപ്പിക്കുന്നതൊന്നും ഇപ്പോള്‍ പിണറായി പറയാറില്ല. പകരം പിണറായിയെ നുള്ളിനോവിക്കുന്നില്ല മോദി. ഒരേ വേദിയില്‍ വന്നിട്ടം രണ്ടാളും വികസനം പറഞ്ഞ് കത്തിക്കയറി. മോദി പോയിക്കഴിഞ്ഞപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് ചോദ്യം ചോദിക്കാന്‍ മുട്ടുന്നു. ഇതിനെ അന്തര്‍ദ്ധാരയെന്ന് വിളിക്കാമോയെന്ന് പരിഹാസം വരുന്നത്. കേന്ദ്രത്തിലോട്ട് ഒരുപാലമിട്ടിരിക്കുകയാണ് പിണറായി. ലാവ്‌ലിന്‍ തൊടരുതെന്ന് ഒരു നിവേദനം മോദിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. മോദി വന്ന് പോയതോടെ ഓടിനടന്ന് അടിമേടിക്കുകയാണ് പിണറായി.
https://www.facebook.com/Malayalivartha

























