കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നു.... തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ തുടരുന്നു... ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, കടല്‍ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

കേരളത്തില്‍ വേനല്‍ മഴ ശക്തമായി. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണാടക തീരം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ വേനല്‍ മഴ ഇപ്പോള്‍ ലഭ്യമാകുന്നത്.
ഇന്നത്തോടെ വേനല്‍ മഴ കുറഞ്ഞേക്കും. ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ മഴ വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പരക്കെ മഴ ലഭിക്കാമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറില്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ മാത്രം 18.5 മില്ലിമീറ്റര്‍ മഴ ലഭ്യമായി.
"
https://www.facebook.com/Malayalivartha

























