സങ്കടകാഴ്ചയായി.... കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, സുഹൃത്തിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

സങ്കടകാഴ്ചയായി.... കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, സുഹൃത്തിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്.
കോതനല്ലൂര്‍ സ്വദേശി ആതിര (26) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരന്‍ തന്നെ സൈബര്‍ അധിക്ഷേപത്തിന് ഇരയാക്കുന്നതായി യുവതി ശനിയാഴ്ച പോലീസിന് പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അരുണ്‍, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു. അരുണിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
"
https://www.facebook.com/Malayalivartha

























