കോഴിക്കോട് ഇരുമ്പ് ഊഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം...സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍

ഇരുമ്പ് ഊഞ്ഞാലില്‍നിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലില്‍നിന്നാണ് വീണത്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം നിഹാല്‍ ഇവിടെയെത്തിയത്. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെ നിഹാല്‍ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























