മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരും

മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരും.
രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കേട്ടിട്ടുണ്ടായിരുന്നു. പരാതിക്കാരനായ പൂര്‍ണേശ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്നതാണ് പൂര്‍ണേഷ് മോദിയുടെ പ്രധാനവാദം. ഇക്കാര്യം വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനായി കോടതി പൂര്‍ണേഷിനോട് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.
ഹര്‍ജിയില്‍ ഇന്ന് കോടതി വാദം പൂര്‍ത്തിയാക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
രാഹുലിനു രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മേയ് 20നു മാത്രമേ വാദം ആരംഭിക്കുകയുള്ളൂ. ഇതില്‍ തീര്‍പ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും.
"
https://www.facebook.com/Malayalivartha

























