Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വാദിച്ചവരെ വെല്ലുവിളിക്കുന്നു... ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ രംഗത്തെത്തിയ അനില്‍ ആന്റണിയെ എതിര്‍ത്തവര്‍ക്ക് മധുര പ്രതികാരം; ബിബിസി ഡോക്യുമെന്ററി ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ചവരാണ് ഇന്ന് സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്ന് അനില്‍ ആന്റണി

02 MAY 2023 08:52 AM IST
മലയാളി വാര്‍ത്ത

ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ രംഗത്തെത്തിയ അനില്‍ ആന്റണിയെ കോണ്‍ഗ്രസുകള്‍ എടുത്തുടുക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ആ വേദനയില്‍ അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോഴിതാ മധുര പ്രതികാരത്തിനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

സുപ്രീംകോടതി നിഗമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമായിട്ടു പോലും ബി.ബി.സി ഡോക്യുമെന്ററിക്കു വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അനില്‍ കെ. ആന്റണി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലാണ് അനില്‍ ആന്റണി നിലപാട് വ്യക്തമാക്കിയത്. കേരള സ്റ്റോറി പറയുന്നത് കേരളത്തിലെ ചില പെണ്‍കുട്ടികള്‍ നേരിട്ട പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ചൂണ്ടിക്കാട്ടുന്ന ചില സാമൂഹിക പ്രശ്‌നങ്ങളാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഏതുപോരാട്ടവും കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് അനില്‍ ആന്റണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇതിനിടെ കക്കുകളി വിവാദവും ചര്‍ച്ചയായി. കക്കുകളി നാടക വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജോബ് മഠത്തില്‍ രംഗത്തെത്തി. നാടകം കാണാതെയാണ് വിമര്‍ശിക്കുന്നത്. വിശ്വാസികളാണ് നാടകത്തെ ചേര്‍ത്തു പിടിക്കുന്നതെന്നും ജോബ് മഠത്തില്‍ പറഞ്ഞു. കക്കുകളി അടങ്ങിയ കഥാസമാഹാരത്തിന് കെസിബിസിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു എന്നും ജോബ് വെളിപ്പെടുത്തി. ഈ വാദങ്ങളുന്നയിക്കുന്ന ആരും തന്നെ നാടകം കണ്ടിട്ടില്ലെന്നും ജോബ് പറഞ്ഞു.

കക്കുകളി നാടകത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെസിബിസി. സഭയെ പിന്തുണച്ച കോണ്‍ഗ്രസ് നാടകം ആശങ്കാജനകമാണെന്ന് പ്രതികരിച്ചു. ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന 'കക്കുകളി' നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അര്‍ഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 'ദ് കേരള സ്റ്റോറി'ക്ക് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്. 10 മാറ്റങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. വിപുല്‍ അമൃത്ലാല്‍ ഷാ പ്രൊഡക്ഷന്റെ ബാനറില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമര്‍ശനം. കേരളത്തിലും പുറത്തും വലിയ പ്രതിഷേധമുണ്ട്. സിനിമ നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends