തെളിവെടുപ്പ് പൂര്‍ത്തിയായി... പാലക്കാട് കാഞ്ഞിരത്താണിയില്‍ വീട്ടില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റില്‍... വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്

പാലക്കാട് കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീട്ടില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ വീടിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു.
മാരായം കുന്നത്ത് മുഹമ്മദ് ജാബിര്‍, ഒറുവിന്‍ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീര്‍, മുളയ്ക്കല്‍ അഷ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് പ്രതികള്‍ അഫസ്ലിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന് മുമ്പില്‍ ഉണ്ടായിരുന്ന ഇരുചക്ര വാഹനം, കാര്‍, ടിപ്പര്‍ ലോറി എന്നിവയ്ക്കും കേടുപറ്റിയിരുന്നു.
ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. മുന്‍ വൈരാഗ്യം എന്നാണ് പ്രതികളുടെ മൊഴി. വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലാക്കി.
ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്‌ഫോടനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥി കണ്ണൂരില്‍ അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. 19കാരനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























