Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ശക്തമായ നടപടിയിലേക്ക്... വന്ദേഭാരത് ട്രെയിനില്‍ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച കേസില്‍ 5 പേരെ റെയില്‍വേ സംരക്ഷണ സേന പൊക്കിയതും അടുത്ത വാര്‍ത്ത; തിരുന്നാവായ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുമ്പ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

02 MAY 2023 08:45 AM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് ട്രെയിനില്‍ കോണ്‍ഗ്രസ് എംപിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ചത് ഏറെ വിവാദമായിരുന്നു. ശ്രീകണ്ഠന്‍ എംപി ന്യായീകരണവുമായി രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. കേസില്‍ 5 പേരെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയില്‍വേ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി, 1000 രൂപ വീതം പിഴ ഈടാക്കി.

കോടതി പിരിയുംവരെ 5 പേരേയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. താവളം ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ (44), നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍ (19), കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ് (19), കൂട്ടാല മുട്ടിച്ചിറ എം.കിഷോര്‍ കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

വന്ദേഭാരത് എക്‌സ്പ്രസ് കന്നിയാത്രയില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണു കോച്ചുകളില്‍ പോസ്റ്റര്‍ കണ്ടത്. സംഭവം രാഷ്ട്രീയ വിവാദമാകുകയും ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ഇവരെ വിളിപ്പിച്ചു തെളിവെടുപ്പു നടത്തിയ ശേഷം അറസ്റ്റ് ചെയ്ത് റെയില്‍വേ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഇതിന് പിന്നാലെ വന്ദേഭാരത് ട്രെയിനിന് നേരെ ഇന്നലെ കല്ലേറ്. തിരൂര്‍ സ്റ്റേഷന്‍ വിട്ട ട്രെയിന്‍ തിരുന്നാവായ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയില്‍വേ ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ആര്‍പിഎഎഫും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്കല്‍ പൊലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് നടപടി. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയില്‍വേ അറിയിച്ചു.

ബീഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതുമുതല്‍ കല്ലേറുണ്ടായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അിതവേഗം പോകുന്ന ട്രെയിന്‍ ചില്ലുകളിലേക്ക് കല്ല് വലിച്ചെറിയുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയാണ്. പലപ്പോഴും ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്ന സംഭവങ്ങളുണ്ടായി. എന്നാല്‍ കേരളത്തില്‍ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ഏപ്രില്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രയ്ക്ക് തുടക്കമായത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാര്‍ഥികളുമടക്കം തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.

പ്രധാനമന്ത്രി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവര്‍ക്കൊപ്പമാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളും കുട്ടികള്‍ക്കും ഒപ്പമായിരുന്നു വന്ദേഭാരതിന്റെ ആദ്യ യാത്ര. വിവിധ സ്റ്റേഷനുകളില്‍ സ്വീകരണവുമുണ്ടായിരുന്നു.

#ോമികച്ച വേഗതയില്‍ മികച്ച സൗകര്യത്തോടെ വന്ദേഭാരത് ട്രെയിന്‍ യാത്ര തുടരുകയാണ്. കേരളത്തിലെ ടൂറിസം മേഖലില്‍ അടക്കം മാറ്റമുണ്ടാക്കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ യാത്രയില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപയാണ്. 26 നു കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണു പ്രാഥമിക കണക്ക്. കൃത്യമായ കണക്കു ലഭ്യമായിട്ടില്ല. ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സര്‍വീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends