സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും

സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായിയാണ് ഹര്‍ജി നല്‍കുക.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാനായി വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന പറഞ്ഞത്.
എന്നാല്‍, ഈ ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഗോവിന്ദന്റെ ആവശ്യം.
സമാന സംഭവത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരുന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























