വന്ദേഭാരതിന് സുരക്ഷ കൂട്ടാൻ ആർ പി എഫ്, കല്ലെറിഞ്ഞവരെ പിടികൂടാൻ റെയിൽവേ അന്വേഷണം ഊർജിതമാക്കി

വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ഊർജിതമാക്കി. തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ദേഭാരതിന് സുരക്ഷ കൂട്ടാനാണ് ആർ പി എഫ് തീരുമാനം.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെത്തി കോച്ച് പരിശോധിച്ചു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു.
അതേസമയം ട്രെയിനുനേരെ കല്ലേറ് ഉണ്ടായി പറയപ്പെടുന്ന പ്രദേശത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇത് ട്രെയിനിലെ യാത്രക്കാർ പകർത്തിയതെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് കോഴിക്കോട് റെയിൽവേ പൊലീസ് എസ്.ഐ ജംഷീറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























