Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അന്ന് അനുമോദന പത്രം ഇന്ന് വിമർശനം, മദനിയുടെ കേരള യാത്രയ്‌ക്ക് സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ എതിർപ്പ്, സിപിഎമ്മുകാരുടെ ധീരൻ യതീഷ് ചന്ദ്രയ്ക്ക് രൂക്ഷ വിമർശനം

02 MAY 2023 09:56 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിന്റെ അനുമോദനപത്രം ഏറ്റുവാങ്ങിയ ആളാണ് യതീഷ് ചന്ദ്ര. ഒരുകാലത്ത് സിപിഎമ്മിന്‍റെ കണ്ണിലെ കരടായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ ശബരിമലയില്‍ കൈക്കൊണ്ട ചില തീരുമാനങ്ങൾ ഒരിക്കല്‍ തെരുവ് ഗുണ്ടയെന്ന് വരെ പിണറായി വിജയന്‍ വിളിച്ച ഈ പോലീസ് ഉദ്യോഗസ്ഥന് അനുമോദനപത്രം നൽകുന്നതിൽ കാര്യങ്ങൾ എത്തിച്ചത്.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നിലയ്ക്കലില്‍ വെച്ച് എസ്പി നടത്തിയ വാക്ക് തർക്കം വാൻ വിവാദങ്ങൾക്കാണ് അന്ന് വഴിവച്ചത്. പിന്നീട് കേരള കേഡർ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ൽ കർണാടകത്തിലേക്ക് മാറുകയായിരുന്നു. കെ എ പി നാലാം ബറ്റാലിയൻ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കർണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. തുടർന്ന് ബംഗളുരു സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി യതീഷ് ചന്ദ്ര ഐപിഎസ് ചുമതലയേറ്റു.

ഇപ്പോൾ വീണ്ടും ചിലരുടെ കണ്ണിലെ കരടാവുകയാണ് യതീഷ് ചന്ദ്ര. പ്രതേകിച്ചു മദനിയ്‌ക്ക് പിന്തുണ നൽകുന്ന ഇസ്ലാമിസ്റ്റുകളുടെ. ഇപ്പോള്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ഐ പി എസാണ് അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് സുരക്ഷയൊരുക്കാനും അകമ്പടിക്കുമായി 56.63 ലക്ഷം വേണ്ടിവരുമെന്ന് റിപ്പോർട്ട് തയ്യാറാക്കിയത്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ച ശേഷമാണ് മദനിയുടെ അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. മദനിക്ക് സുരക്ഷ നല്‍കാന്‍ 20 പൊലീസുകാര്‍ വേണമെന്നും ഇതിന് 20.23 ലക്ഷം രൂപ വീതം മാസം ചെലവാകുമെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു .

തനിക്ക് ഈ പണം നല്‍കാന്‍ കഴിവില്ലന്നു കാണിച്ച് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മദനിയുടെ ആവശ്യം തള്ളിക്കൊണ്ട് നാട്ടില്‍ പോകുന്നതിനുള് ചിലവ് മദനി തന്നെ വഹിക്കമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ വൻ തുക ചിലവാക്കി താന്‍ നാട്ടിലേക്ക് വരുന്നില്ലന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി തീരുമാനിച്ചു . കർണാടക സർക്കാരിന് കൊടുക്കാൻ അത്രയും ഭീമമായ തുക തന്റെ കൈയ്യിൽ ഇല്ലെന്നും മദനി വ്യക്തമാക്കി.

ഇതോടെ വാൻ വിമർശനമാണ് യതീഷ് ചന്ദ്രയ്ക്ക് എതിരെ ഉയരുന്നത്. കാട്ടുകള്ളൻ വീരപ്പനെ അനുസ്മരിപ്പിക്കുമാറാണ് ശതലക്ഷങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ചില ഇസ്ലാമിസ്റ്റുകളുടെ ഭാഷ്യം. നാട്ടിലേക്ക് പോകുന്നതിന് ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് അനീതിയാണെന്നാണ് ഇവർ പറയുന്നത്. ശബരിമലവിഷയത്തിൽ പ്രശംസിച്ച കമ്യൂണിസ്റ്റുകളും മതമൗലികവാദികളും. ഇന്ന് കണ്ണീരോടെ യതീഷ് ചന്ദ്രയ്‌ക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

അസുഖ ബാധിതനായ മാതാപിതാക്കളെ കാണുന്നതിനാണ് മഅദനിക്ക് കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുമതി നൽകിയതെന്നാണ് കർണാടക സർക്കാരിന്റെ വാദം. എന്നാൽ പൊലീസിന് നൽകിയ അപേക്ഷയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് മഅദനി രേഖപെടുത്തിയിരിക്കുന്നത്. ഇതോടെ സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകി. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതംഗ പോലീസ് സംഘം മഅദനിക്ക് അകമ്പടി നൽകാൻ തീരുമാനിച്ചത്.

നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്ന് കർണാടക സർക്കാർ ആരോപിക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്കർ ഇ തോയ്യ്‌ബ, ഇന്ത്യൻ മുജാഹദീൻ എന്നീ സംഘടനകളുമായും ബന്ധമുണ്ട്.

നിയന്ത്രണങ്ങളില്ലാതെ നാട്ടിലേക്ക് പോകാൻ അനുവദിച്ചാൽ ഈ നിരോധിത സംഘടനകളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. ഇത് സാക്ഷികളെ സ്വാധീനിക്കാനും, ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും ഇടവരുത്തിയേക്കുമെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

കേരളത്തിലുടനീളം അണികളുള്ള നേതാവാണ് മഅദനി. അതിനാൽ ക്രമസമാധാന പ്രശനങ്ങളുണ്ടാക്കി സമാധാനം തകർക്കാൻ മഅദനിക്കാകും. ഈ സാഹചര്യത്തിൽ അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends