വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍... അന്വേഷണം ആരംഭിച്ച് പോലീസ്

വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഭൂമി വാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ 2018 ല്‍ ഭൂമിവാതുക്കല്‍ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് .
രാവിലെ, പ്രദേശവാസികളാണ് റഷീദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























