പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം....മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷം ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി ;അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്ക്

പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം....മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷം ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി ;അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലുമാണ് ജീപ്പ് ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ജീപ്പ് ഇടിച്ചുകയറി.
ഒഴിവായത് വന്‍ അപകടമാണ്. സംഭവസമയത്ത് കടയ്ക്കുള്ളില്‍ ആരുമില്ലായിരുന്നു എന്നത് വലിയ അപകടം ഒഴിവാക്കി. എന്നാല്‍ കടയ്ക്കുള്ളിലെ സാധനങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
അതേസമയം പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സ് ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ആംബുലന്‍സ് തെന്നി മാറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും രോഗിയെ കാറില്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റ് ആര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha

























