Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ, മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ.... തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.....

02 MAY 2023 01:00 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ മരണത്തെ തുടർന്ന് ഭർത്താവ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുക്കോട്ട ജില്ലയിലെ മേട്ടുകുളം സ്വദേശിയായ അരവിന്ദൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സമീപ ഗ്രാമത്തിലുള്ള നാഗേശ്വരിയെ (22) വിവാഹം ചെയ്തത്. 15 പവൻ സ്വർണം സ്ത്രീധനം വാങ്ങി. വൈകാതെ യുവതി ഗർഭിണിയായി. എന്നാൽ, സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവതിയുമായി ഇയാൾ വഴക്ക് പതിവായിരുന്നു. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും യുവതിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിട്ടു. ഇവർക്കൊപ്പം താമസിക്കുന്ന സെൽവരാജ് എന്ന ബന്ധുവും മാനസികമായി പീഡിപ്പിച്ചു.പലതവണ യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഭർത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു പതിവ്. അങ്ങനെയിരിക്കെയാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദൻ അറിയിച്ചത്.

കിരാനൂർ ആശുപത്രിയിൽ എത്തിച്ച നാഗേശ്വരി പിന്നീട് മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനായി പുതുക്കോട്ട മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവിന്റെ വീട്ടുകാർ തയാറായില്ല.ഇതോടെ യുവതിയുടെ വീട്ടുകാർ പെൺകുട്ടിയെയും വയറ്റിൽനിന്നു പുറത്തെടുത്ത ഏഴുമാസം വളർച്ചയെത്തിയ നവജാത ശിശുവിന്‍റെയും മൃതദേഹങ്ങളുമായി പ്രതിഷേധിച്ചു. ഭർത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടാൻ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ കുഴിച്ചിടുകയായിരുന്നു. ബന്ധുക്കൾ അണ്ണവാസൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെൽവരാജ് എന്നിവരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബറിലാണ് നാഗേശ്വരിയും അരവിന്ദും വിവാഹിതരായത്. തുടർന്ന്, ഗർഭിണിയായതിന് പിന്നാലെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിനായി നാഗേശ്വരിയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധന പീഡനത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കളോട് സംസാരിക്കാൻ നാഗേശ്വരിക്ക് സാധിച്ചില്ല. ഇത് നാഗേശ്വരിയെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധനം ശക്തമാക്കേണ്ടത് അനിവാര്യമാണ്..

 

അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2019ലാണ്.പ്രഖ്യാപനം വന്ന നാലാം വർഷമായ 2022ലും, ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഓർമിപ്പിക്കുന്നതാകട്ടെ, വിസ്മയമാരെയും ഉത്രയേയും മൊഫിയ പർവീണിനേയും..മറ്റനേകം പേരുകളും.2019ൽ 2970 ഗാർഹിക പീഡന കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2020ൽ 2707ഉം, 2021ൽ 4997 കേസുകളും 2022 സെപ്റ്റംബർ വരെ 3779 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോട്ട് ചെയ്തിരിക്കുന്നത്.നാം എല്ലാക്കൊല്ലവും മടികൂടാതെയെടുക്കുന്ന സ്ത്രീധന നിരോധന പ്രതിജ്ഞയും വെറുതേയാണെന്ന് ഈ കാലയളവിലുണ്ടായ സ്ത്രീധന മരണങ്ങളുടെ കണക്കുകൾ വ്യക്തമാക്കും. 2016 മുതൽ 2022 സെപ്റ്റംബർ വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ , സംസ്ഥാനത്ത് 156 സ്ത്രീകളാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കുകൾ ഇനിയുമുയരും.ഈ കണക്കുകളിലൂടെയെങ്കിലും ആത്മപരിശോധനയ്ക്കായി സർക്കാരും പൊതുസമൂഹവും തയ്യാറാകണം. നമ്മുടെ പെൺകുട്ടികൾ നിലവിളികളായി അവസാനിക്കാതിരിക്കാനും, ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends