Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നൂലുകെട്ട് മുതൽ പാലുകാച്ചിൽ വരെ.. വിവാഹ നിശ്ചയം മുതൽ വളക്കാപ്പ് വരെ..ഇന്ത്യയിലാദ്യമായി ഡിവോഴ്സ് ഫോട്ടോഷൂട്ട്...ജസ്റ്റ് ഡിവോഴ്‌സ്ഡ് ഫോട്ടോഷൂട്ട് നടത്തിയ യുവതിയാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം..

02 MAY 2023 01:08 PM IST
മലയാളി വാര്‍ത്ത

നൂലുകെട്ട് മുതൽ പാലുകാച്ചിൽ വരെ.. വിവാഹ നിശ്ചയം മുതൽ വളക്കാപ്പ് വരെ.. അങ്ങനെയങ്ങനെ ഇന്നത്തെ കാലത്ത് എല്ലാം ആഘോഷമാണ്. ഫോട്ടോ ഷൂട്ടിന് വരെ പുതിയ പുതിയ തീം കണ്ടു പിടിക്കുന്ന തിരക്കിലാണ് ഇന്നത്തെ ജനറേഷൻ...ജീവിതത്തിലെ ഏത് പ്രധാന ചുവടുവയ്പ്പും ഫോട്ടോഷൂട്ടുമായാണ് നാമിന്ന് കൊണ്ടാടുന്നത്. ഇതിന്റെയെല്ലാം ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ചറപറാ പോസ്റ്റ് ചെയ്യാനും ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. ജസ്റ്റ് മാരീഡ് എന്നൊക്കെ പറയുന്നത് പോലെ ജസ്റ്റ് ഡിവോഴ്‌സ്ഡ് ഫോട്ടോഷൂട്ട് നടത്തിയ യുവതിയാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം..ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഡിവോഴ്‌സ് സെലിബ്രേഷൻ ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈ സ്വദേശിയും ടെലിവിഷൻ താരവുമായ ശാലിനിയാണ് കക്ഷി. ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് ശാലിനി. ഇവരുടെ രണ്ടാം വിവാഹ ബന്ധം തകർന്നതിന് പിന്നാലെയാണ് ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് വിവരം.നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തി അത് നിങ്ങൾ തന്നെയാകണമെന്ന് ശാലിനി പറയുന്നു. മോശം ദാമ്പത്യബന്ധമാണെങ്കിൽ അത് വിട്ട് പോകുക എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങൾ സന്തോഷവതിയായിരിക്കാൻ അർഹിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുക.

ഡിവോഴ്‌സ് ഒരിക്കലും പരാജയത്തിന്റെ പ്രതീകമല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ലതായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ടർണിങ് പോയിന്റാണെന്നും ശാലിനി പറഞ്ഞു. ഇൻസ്ര്‌റഗ്രാം പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.വിവാഹ മോചനമെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും വേദനാജനകമാണ്. പലർക്കും വിവാഹ മോചനമെന്ന തീരുമാനം എടുക്കാൻ പോലും ധൈര്യമുണ്ടാകാറില്ല. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി വിവാഹ മോചനം ആഘോഷമാക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലാണ്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപും ഇത്തരത്തിൽ ഡിവോഴ്സ് ആഘോഷമാക്കിയ യുവതിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു..യുഎസിലാണ് കൗതുകകരമായ സംഭവം നടന്നത്. 31 കാരിയായ ലോറൻ ബ്രൂക്കാണ് നീണ്ട പത്തുവർഷത്തെ ദാമ്പത്യ ബന്ധത്തിൽ നിന്നുള്ള വേർപിരിയൽ ആഘോഷമാക്കിയത്. വിവാഹ വസ്ത്രം കത്തിച്ചും,ഒന്നിച്ചുള്ള ചിത്രങ്ങൾ നശിപ്പിച്ചും അതിന്റെ ഫോട്ടോഷൂട്ട് നടത്തിയുമാണ് യുവതിയുടെ ആഘോഷം. 2012-ൽ വിവാഹിതയായ ലോറൻ 2021 സെപ്റ്റംബറിൽ ഭർത്താവുമായി വേർപിരിഞ്ഞു. ശേഷം നടന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2023 ജനുവരിയിൽ നിയമപരമായി പിരിഞ്ഞതാണ് യുവതി ആഘോഷമാകുന്നത്.

 

“വിവാഹമോചനം എന്നത് വേദനാജനകമായ വസ്തുതയാണ്, എന്നാൽ ഏത് കഠിനമായ സാഹചര്യവും തരണം ചെയ്യുക എന്ന സന്ദേശമാണ് ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിവാഹ ബന്ധത്തിലെ പരാജയത്തിൽ മാനനൊന്ത്‌ എന്നും രാവിലെ എഴുന്നേറ്റു കരയുന്ന ദിവസങ്ങളുണ്ടായിരുന്നു. എന്റെ ജീവിതം ഇനി മെച്ചപ്പെടില്ലെന്ന് കരുതിയ സമയങ്ങളുണ്ട്, അതിൽ നിന്നെല്ലാം മോചനം നേടണം, ഇന്ന് ഞങ്ങൾ വിവാഹമോചനം നേടി, കുട്ടികളെ വളർത്താൻ ജീവിതകാലം മുഴുവൻ പരസ്പരം പ്രവർത്തിക്കണം. ഞാൻ അതിനെയും അതിജീവിച്ചു, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ധൈര്യം എനിക്ക് ഇന്നുണ്ട്. ഇനി രാവിലെ എഴുന്നേറ്റാൽ കരയില്ല. ”ലോറൻ മിറർ യുകെയോട് പറഞ്ഞു.ലോറന്റെ "ശാക്തീകരണ" ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പബ്ലിറ്റി എന്ന പേജ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ലോറൻ ചുവന്ന വസ്ത്രം ധരിച്ച് അവളുടെ വിവാഹ ഫോട്ടോ കീറുന്നതും, വിവാഹ വസ്ത്രം കത്തിക്കുന്നതുമായ ചിത്രങ്ങൾ അതിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends