Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷണം തീവ്രവാദ സംഘടനങ്ങളിലേക്കോ? കല്ലേറുണ്ടായത് മലപ്പുറം ജില്ലയിലായതു കൊണ്ടാണ് അന്വേഷണം പുതിയ ദിശയിലേക്കു തിരിക്കുന്നത്.... വിവരം ലഭിച്ചയുടൻ എൻ.ഐ.എ യും രഹസ്യാന്വേഷണം ആരംഭിച്ചു....കേരള സ്റ്റോറി എന്ന സിനിമ ഉയർത്തുന്ന വിവാദങ്ങളും ചില തീവ്രവാദ സംഘടനകളെ അലോസരപ്പെടുത്തുന്നുണ്ട്....

02 MAY 2023 01:49 PM IST
മലയാളി വാര്‍ത്ത
വന്ദേ ഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷണം  തീവ്രവാദ സംഘടനങ്ങളിലേക്കോ?  കല്ലേറുണ്ടായത് മലപ്പുറം ജില്ലയിലായതു കൊണ്ടാണ്  അന്വേഷണം പുതിയ ദിശയിലേക്കു തിരിക്കുന്നത്. വിവരം ലഭിച്ചയുടൻ എൻ.ഐ.എ യും രഹസ്യാന്വേഷണം ആരംഭിച്ചു.കേരള സ്റ്റോറി എന്ന സിനിമ ഉയർത്തുന്ന  വിവാദങ്ങളും  ചില തീവ്രവാദ സംഘടനകളെ  അലോസരപ്പെടുത്തുന്നുണ്ട്. മദനിക്ക് കേരളത്തിൽ മടങ്ങിയെത്താനാവാത്തതും കണക്കിലെടുക്കണം. പ്രധാനമന്ത്രി വന്നതുമുതൽ തുടങ്ങിയതാണ്  വേഗ വണ്ടിയോടുള്ള അസഹ്യത.കേരളത്തിൽ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായത് ഞെട്ടിച്ചു.  കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോർട്ട് വന്നത്. ഷൊർണൂർ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ കാര്യമായ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാർക്കും പരുക്കില്ല.  
ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നു. കോഴിക്കോട്ടുനിന്നും തിരൂരിൽനിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്പെഷൽ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ (തിരൂർ സ്റ്റേഷൻ) സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്തു തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയൽ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയതു സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി. ഇത് ജില്ലയോടുള്ള അവഗണനയാണെന്ന തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്.    മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിലാണ് സംസ്ഥാനത്ത്  ആദ്യമായി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തൊണ്ണൂറുകളുടെ പകുതിയിലായിരുന്നു ഇത്. അക്കാലത്ത് സംസ്ഥാനത്ത്  തീവ്രവാദ സംഘടനകൾ സജീവമായിരുന്നില്ല. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ സംഘടനകൾ പ്രവർത്തനം തുടങ്ങിയത് ഇക്കാലത്താണ്. പിന്നീടുണ്ടായ തീവ്രവാദ കേസുകളിലൊക്കെ കുറ്റിപ്പുറം സംഭവം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മുഴുവൻ തീവ്രവാദ കേസുകൾ റിപ്പോർട് ചെയ്തിട്ടും കേരളം ഇക്കാലത്ത് ശാന്തമായിരുന്നു. എന്നാൽ പിന്നീട് കേരളം തീവ്രവാദ സംഘടനകളുടെ സ്ളീപിംഗ് സെൽ എന്ന് അറിയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ആരംഭം മുതല്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തില്‍ ഭീതിയും ആശങ്കയും വളര്‍ത്തുകയായിരുന്നു  ചെയ്തിരുന്നു. സംഘടന നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളില്‍നിന്ന് പലപ്പോഴായി ഉയര്‍ന്നിട്ടുള്ളതാണ്. പ്രവര്‍ത്തനങ്ങളിലെ തീവ്രവാദ സ്വഭാവം കാരണം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി  എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാല്‍ അത് ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന് പലരും  തെറ്റിദ്ധരിക്കാന്‍ ഇടയാക്കി. പി.എഫ് ഐ എന്ന പോപ്പുലർ ഫ്രണ്ട് ഇടക്കാലത്ത് ക്രൈസ്തവരെ പിന്തുണക്കാൻ തയ്യാറായി രംഗത്തെത്തി.     എസ്ഡിപിഐയും ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ ആവേശം പ്രകടിപ്പിച്ചിരുന്നു. പ്രധാനമായും ആർ എസ് എസിനെതിരെ വികാരം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം.  ഇത് അവരുടെ  തന്ത്രമായിരുന്നു.നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാപോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ സംഘടനക്ക് ക്ലീൻ ചിറ്റ് നൽകി. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട  സിമി. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. സിമിയുടെ നേതാവായിരുന്നു പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജലീൽ. ഇങ്ങനെയുള്ള മന്ത്രിമാർ ഉള്ളപ്പോൾ പിണറായി എങ്ങനെയാണ്  പി.എഫ് ഐ നിരോധിക്കുന്നത്? 

 

2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന  രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്.  ഇതിൽ കാമ്പസ് ഫ്രണ്ടാണ് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യു.എ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി  പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു 


2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരോ ധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു.  പ്രാദേശിക  ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്. 


കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല. 


അടിയന്തരാസ്ഥ കാലത്തും ബാബറി മസ്ജിദ് തകർത്ത കാലത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.1994 ൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടാണ്  നിരോധനം പിൻവലിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെതാണ് മാധ്യമം പത്രവും മീഡിയ വൺ ചാനലും. മീഡിയ വൺ ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഫലമായാണ്. മാധ്യമം പത്രത്തിനെതിരെ  സി പി എം തന്നെ രംഗത്തെത്തി. കോവിഡ് കാലത്താണ്  മാധ്യമത്തിനെതിരെ സി പി എം രംഗത്തുവന്നത്. ജലീൽ മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് വന്‍ തിരിച്ചടി ലഭിച്ചതും  തീവ്രവാദ പ്രസ്ഥാനങ്ങൾക്ക്  അലോസരമായോ എന്ന് പരിശോധിക്കുന്നുണ്ട്.  കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പോലീസ് ചോദിച്ച പണം നല്‍കണമെന്ന്  സുപ്രീം കോടതിയും വ്യക്തമായതാണ് വിവാദമായത്. . ചെലവ് ചോദിച്ചതിന് എതിരെയുള്ള ഹര്‍ജിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിമാസം ഇരുപത് ലക്ഷം രൂപയാണ് സുരക്ഷ ഒരുക്കാന്‍ വേണ്ടി കര്‍ണാടക പോലീസ് ചോദിച്ചത്. ചെലവിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


നേരത്തെ കേരളത്തിലേക്ക് വരാനുള്ള അനുവാദം മഅദനിക്ക് സുപ്രീം കോടതി നല്‍കിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ പ്രത്യേകസുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. സുരക്ഷ ഒരുക്കാന്‍ ആവശ്യമായ ചെലവ് മഅദനിയില്‍ നിന്ന് ഈടാക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്. തുടര്‍ന്നാണ് പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷ ചെലവിനായി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ആകെ 55 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.കർണാടകം ഭരിക്കുന്നത് ബി ജെ പിയാണ്.എന്നാല്‍ ഇത്രയധികം സുരക്ഷാ ചിലവ് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ച് മഅദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കപില്‍ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്. ഈ ഹര്‍ജിയാണ് പരിഗണിക്കാതെ കോടതി തള്ളിയത്. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും  കല്ലറിന് കാരണമായോ എന്ന് അന്വേഷിക്കുന്നുണ്ട്.കേരളം ഇതൊന്നും അന്വേഷിക്കില്ല.കാരണം ഇതിലൊക്കെ അവർ സന്തോഷം കാണുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends