കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ ചന്ദ്രലാലിനെ മര്‍ദ്ദിച്ചതിനും വാഹനത്തിന് നാശനഷ്ടം ഉണ്ടാക്കിയതിനും രണ്ട് യുവാക്കളെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
കരുമാലൂര്‍ വെളിയത്തുനാട് സ്വദേശികളായ ചിറക്കല്‍ മാട്ടുപുറത്ത് വീട്ടില്‍ സിദ്ദിഖുള്‍ അക്ബര്‍ (20), ചാത്തന്‍കോടത്ത് വീട്ടില്‍ ഷബിന്‍ മാലിക് (20) എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിനെ ബസ് ഹോണ്‍ അടിച്ച് മറികടന്നുപോയതില്‍ പ്രകോപിതരാവുകയും കുസാറ്റ് സിഗ്‌നല്‍ ജംഗ്ഷനില്‍ ബസ് നിറുത്തിയപ്പോള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
ബസിന്റെ സര്‍വീസ് മുടക്കിയതും പൊതുമുതല്‍ നശിപ്പിച്ചതും ഉള്‍പ്പെടെ 36000 രൂപയുടെ നഷ്ടംവരുത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























