Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്വപ്നയെ തളയ്ക്കാൻ ​ഗോവിന്ദന്റെ മർമ്മ പ്രയോ​ഗം... കോടതിയിൽ നേരിട്ടെത്തി പൂഴിക്കടകൻ ഇറക്കി... സ്വപ്നയെ അഴിയെണ്ണിക്കാൻ ഇറങ്ങി

02 MAY 2023 08:45 PM IST
മലയാളി വാര്‍ത്ത


മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സ്വപ്ന സ‍ുരേഷിന്‍റെ ഫെയ്സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് എം.വി.ഗോവിന്ദന്‍ കോടതിയില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ കടമ്പേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിനെതിരെയാണ് എം. വി. ഗോവിന്ദൻ കോടതിയെ സമീപിക്കുന്നത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും മറ്റ് മന്ത്രിമാർക്കും എതിരെ നിരവധി ആരോപണങ്ങൾ വിവിധ ഘട്ടത്തിൽ സ്വപ്ന സുരേഷ് ഉയർത്തിയിരുന്നെങ്കിലും ഇതുവരെ ആരും പരാതി നൽകിയിരുന്നില്ല. ആദ്യമായാണ് സ്വപ്നക്കെതിരെ പ്രമുഖ നേതാവ് തന്നെ കേസ് ഫയൽ ചെയ്യുന്നത്. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണത്തില്‍ നിന്ന പിന്മാറണമെന്ന് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്നയാള്‍ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ടുവെന്നും സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമെന്നാണ് ഇതെന്ന് വിജേഷ് പിള്ള പറഞ്ഞുവെന്നുമായിരുന്നു സ്വപ്‌ന പറഞ്ഞത്. ഇതില്‍ എം.വി ഗോവിന്ദന്‍ സ്വപ്‌നയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. അല്ലാത്തപക്ഷം ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ നോട്ടീസിന് സ്വപ്‌ന മറുപടി നല്‍കിയിരുന്നില്ല. മാപ്പ് പറയാന്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തനിക്കെതിരെ കേസെടുത്താലും ഇതിന്റെ ഒരു അവസാനം കാണാതെ താന്‍ അടങ്ങില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം. വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദന്‍ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. നോട്ടിസിലെ ആരോപണങ്ങള്‍ വിജേഷ് പിള്ള നിഷേധിച്ചുവെങ്കിലും സ്വപ്ന സുരേഷിന്‍റെ മറുപടി ലഭിച്ചിരുന്നില്ല.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസും മാനനഷ്ടത്തിന് നഷ്ടപരിഹാര കേസും നല്‍കുന്നത്. കെ.സന്തോഷ് നല്‍കിയ പരാതിയില്‍, സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കേസിന്റെ എഫ്ഐആർ, സ്വപ്നയുടെ പരാതി പ്രകാരം 6 മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

നേരത്തെ ഇതേ വിഷയത്തിൽ സി.പി.എം തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ അന്വേഷണം ആറുമാസത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം.വി ഗോവിന്ദൻ നേരിട്ട് കോടതിയെ സമീപിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഹാജരാവുകയെന്നും ക്രിമിനൽ കേസിനു പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യുമെന്നും എം.വി ഗോവിന്ദന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്‌ന ആരോപിച്ചത്.

എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന ആരോപിച്ചു. ബംഗലൂരുവിലായിരുന്ന സ്വപ്ന സുരേഷ് ഫേസ്ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്റെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു.

പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്‌ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്‌പോർടും വിസയും നൽകാമെന്നുമായിരുന്നു വാഗ്ധാനം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിലെന്നും വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ് സംസാരിച്ചുവെന്നും സ്വപ്‌ന അന്ന് പറഞ്ഞു.

വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ഇടനിലക്കാരന്റെ ചിത്രമടക്കം സ്വപ്ന സുരേഷ് പരാതി നൽകിയിരുന്നു.

സ്വപ്നാ സുരേഷിന് അനുകൂലമായി ഹൈകോടതി വിധിയുണ്ടായതോടെ തളിപ്പറമ്പ് പൊലീസ് ബെംഗ്ലൂരില്‍ നിന്നും മടങ്ങി. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായാണ് തളിപറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എവി ദിനേശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ബെംഗ്ലൂരില്‍ എത്തിയത്.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷ് ബിജേഷ് പിളളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗ്ലൂരിലെ ഹോടെലിലെ മട്ടുപ്പാവില്‍ പൊലീസ് എത്തുകയും ഇവിടെ നിന്നും തെളിവെടുക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് സ്വപ്നാ സുരേഷിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനിച്ചത്.

എന്നാല്‍ ഇതിനിടെയാണ് സ്വപ്നയ്ക്കെതിരെ തളിപ്പറമ്പ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ഹൈകോടതി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍, എന്നിവര്‍ക്കെതിരെ സ്വപ്നാ സുരേഷ് തന്റെ ഫേസ്ബുക് പേജിലൂടെ അപവാദ പ്രചരണം നടത്തിയെന്നും ഇതു മന:പൂര്‍വം പ്രതിപക്ഷത്തിന് ലഹളയുണ്ടാക്കാന്‍ അവസരം നല്‍കിയതാണെന്നുമായിരുന്നു സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് തളിപ്പറമ്പ് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്ന ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends