Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യ കുതിച്ചുയരുന്നു! വീണ്ടും റെക്കോർഡ് സ്വന്തമാക്കി രാജ്യം...

02 MAY 2023 08:50 PM IST
മലയാളി വാര്‍ത്ത

ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടമെന്ന് ധനമന്ത്രാലയം. 2023 ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 12 ശതമാനം വർധനവാണ് ഇത്തവണ നേടിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ഏപ്രിലിൽ നേടിയ ജിഎസ്ടി വരുമാനത്തേക്കാൾ 19,495 കോടി രൂപ അധികമാണ് ഇത്തവണ ലഭിച്ചത്.

ഈ സാഹചര്യത്തിൽ 2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന വരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരിക്കുകയാണ്. 1.87 ലക്ഷം കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്ക് ശുഭകരമായ വാർത്ത! കുറഞ്ഞ നികുതി നിരക്കുകൾക്കിടയിലും വർദ്ധിച്ചുവരുന്ന നികുതി പിരിവ്, ജിഎസ്ടി എങ്ങനെ സംയോജനവും സാമ്പത്തിക അച്ചടക്കവും വർദ്ധിപ്പിച്ചു എന്നതിന്റെ വിജയമാണ് ഇത് കാണിക്കുന്നത്,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

2023 ഏപ്രിലിലെ മൊത്തം ജിഎസ്ടി കളക്ഷൻ 1,87,035 കോടി രൂപയാണ്. ഇതുവരെയുള്ളതിൽ റെക്കോർഡ് തുകയാണിത്. 2022 ഏപ്രിലിൽ ലഭിച്ചത് 1,67,540 കോടി രൂപയായിരുന്നു. ഇതിനേക്കാൾ 19,495 കോടി രൂപ അധികമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിലെ ജിഎസ്ടി വരുമാനം മുൻവർഷങ്ങളിലേക്കാൾ 12 ശതമാനം കൂടുതലാണ്.

കഴിഞ്ഞ മാസം ഏപ്രിൽ 20-ന് മാത്രം 9.8 ലക്ഷം ഇടപാടുകൾ നടന്നിരുന്നു. ഇതിലൂടെ ഒരു ദിവസം കൊണ്ട് മാത്രം ലഭിച്ച ഏറ്റവും ഉയർന്ന നികുതി 68,228 കോടി രൂപയാണ്. ഏപ്രിലിൽ ലഭിച്ച ജിഎസ്ടി വരുമാനത്തിൽ, സിജിഎസ്ടി 38,440 കോടിയും, എസ്ജിഎസ്ടി 47,412 കോടിയും, ഐജിഎസ്ടി 89,158 കോടിയും ( ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്തത് 34,972 കോടിയുൾപ്പെടെ) സെസ് 12,025 കോടി രൂപയുമാണ്.

2023 ഏപ്രിൽ 20നാണ് ഏറ്റവുമധികം ജിഎസ്ടി വരുമാനം ലഭിച്ചത്. അന്നേദിവസം മാത്രം 68,228 കോടി രൂപ ജിഎസ്ടി ഇനത്തിൽ ധനമന്ത്രാലയത്തിന് ലഭിച്ചു. ജിഎസ്ടി ശേഖരിക്കുന്നതിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം സിക്കിമാണ്. ഏപ്രിൽ മാസത്തിൽ 426 കോടി രൂപ സിക്കിമിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷമിത് 264 കോടി രൂപയായിരുന്നു.

ഗുജറാത്തിൽ നിന്നും 11,721 കോടി രൂപ (2022ൽ ഇത് 11,264 കോടി) ജിഎസ്ടി ഇനത്തിൽ ലഭിച്ചു. നാല് ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. അതേസമയം 10,035 കോടി രൂപ ഹരിയാന നൽകി. കഴിഞ്ഞ വർഷമിത് 8,197 കോടി രൂപയായിരുന്നു. 22 ശതമാനം വർധനവാണ് ഹരിയാന രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends