സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ റിമാന്‍ഡില്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ റിമാന്‍ഡില്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസില്‍ അറസ്റ്റിലായ പിറ്റിപി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിനെയും ശബരി എസ് നായരെയുമാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാറിനെ ക്രൈംബ്രാഞ്ച് സംഘമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിലായിരുന്നു അറസ്റ്റ്. പി റ്റി പി നഗര്‍ വാര്‍ഡ് കൗണ്‍സിലറും ആര്‍എസ്എസിന്റെയും ബിജെപിയുടെയും തിരുവനന്തപുരം ജില്ലാ നേതാവുമായ ഗിരികുമാറാണ് പ്രതികള്‍ക്ക് പ്രേരണ നല്‍കിയതും തെളിവ് നശിപ്പിക്കാന്‍ ഉള്‍പ്പെടെ സഹായിച്ചതുമെന്നാണ് പൊലീസ് ഭാഷ്യം.
കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കരുമംകുളം സ്വദേശി ശബരിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയതായി കണ്ടെത്തിയിരുന്നു. മുമ്പ് അറസ്റ്റിലായവരില്‍ നിന്നും ശബരിയെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതിനകം നാലുപേര്‍ പിടിയിലായിരുന്നു. 2018ലാണ് ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.
https://www.facebook.com/Malayalivartha

























