Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അനുപ്രിയയുടെ ആത്മഹത്യ...ഭര്‍തൃ വീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെയെന്ന് കത്തില്‍ പറയുന്നു; ഗര്‍ഭം അലസിയതിന് പിന്നാലെയാണ് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം

02 MAY 2023 10:30 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം സഹിക്കവയ്യാതെയാണ് അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വീട്ടില്‍ നിന്നും കണ്ടെടുത്ത കത്ത്. അനുപ്രിയയുടെ റൂമില്‍ നിന്നാണ് പൊലീസ് ആറ് പേജുള്ള കത്ത് കണ്ടെത്തിയത്. ഭര്‍ത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള കാര്യങ്ങളാണ് ആറ് പേജ് കത്തില്‍ പറയുന്നത്.

കേസില്‍ അനുപ്രിയയുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് മനു ഗള്‍ഫിലാണുളളത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് കാച്ചാണി സ്വദേശി അനുപ്രിയ ജീവനൊടുക്കിയത്.

ഗര്‍ഭം അലസിയതിന് പിന്നാലെയാണ് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹികെടുന്ന നിലയിലെക്ക് എത്തിയതെന്നും കത്തില്‍ വിവരമുണ്ട്. ഗര്‍ഭിണിയായ അനുപ്രിയക്ക് അബോര്‍ഷന്‍ ആയതോടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മാനസികമായി ഉപദ്രവിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ഭര്‍ത്താവിനെ അനുപ്രിയ ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഭര്‍ത്താവും അബോര്‍ഷന്റെ പേരില്‍ അനുപ്രിയയെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു. ഇതോടെ അനുപ്രിയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. പിന്നാലെയാണ് അനുപ്രിയ ജീവനൊടുക്കിയതെന്നാണ് വ്യക്തമാകുന്നത്.

കാച്ചാണിയിലുളള സ്വന്തം വീട്ടിലെ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെ ഫാനില്‍ ഷാള്‍ കുരുക്കിയാണ് അനുപ്രിയ ജീവനൊടുക്കിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലേക്ക് പോയ അനുപ്രിയയെ വൈകിട്ടായിട്ടും കാണാതായതോടെ റൂം തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതിന് പിന്നാലയാണ് ആത്മഹത്യ. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മാനസിക സമര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഭര്‍ത്യ വീട്ടില്‍ ഒരു മാസം മാത്രമാണ് യുവതിയുണ്ടായിരുന്നത്. അതിന് ശേഷം അഞ്ച് മാസമായി അനുപ്രിയ അച്ഛനും അമ്മയോടുമൊപ്പം അരുവിക്കരയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഭര്‍ത്താവ് മനു ഗള്‍ഫില്‍ മടങ്ങിപ്പോയിരുന്നു. ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends