തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് മരണം... മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്, ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട യുവതിയുമായി വരവേയാണ് അപകടം

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടമൂണ്ടായി. മൂന്ന് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്തായാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം ആറുപേരായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അല്‍ അമീന്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























