Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളാപ്പള്ളിയുടെ നാക്കില്‍ അടിതെറ്റി ബി.ജെ.പി; ജനം വെറുക്കമോയെന്ന പേടിയില്‍ നേതൃത്വം

13 DECEMBER 2015 10:33 AM IST
മലയാളി വാര്‍ത്ത.

സംഘ്പരിവാറിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണത്തിലെ നായകനായ വെള്ളാപ്പള്ളി നടേശന്റെ നാക്ക് പിഴയില്‍ അടിതെറ്റി ബി.ജെ.പി. ഒരു നൂറ്റാണ്ടിലേറെ മതേതര പാരമ്പര്യമുള്ള എസ്.എന്‍.ഡി.പി യോഗത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ വോട്ട് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള ബി.ജെ.പിയുടെ നീക്കത്തിനാണ് വെള്ളാപ്പള്ളിയുടെ തുടര്‍ച്ചയായ നാവ് പിഴ തിരിച്ചടിയാവുന്നത്. ഇതില്‍ ഒടുവിലത്തേതാണ് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിവാദം.

വെള്ളാപ്പള്ളിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് പിഴ നല്‍കേണ്ട സ്ഥിതിയിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ എത്തിച്ചവയായിരുന്നു മുന്‍ വിവാദങ്ങളെങ്കില്‍ പുതിയ സംഭവത്തില്‍ ദേശീയ നേതൃത്വം കൂടിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. വിവാദത്തിന്റെ അകമ്പടിയോടെയാണ് സംഘ്പരിവാര്‍ പാളയത്തിലേക്ക് വെള്ളാപ്പള്ളി കടന്നുവന്നതുതന്നെ.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പ്രസ്താവിച്ചത് കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ത്തിയായെന്നാണ്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധം ഇല്ലാത്ത അവസ്ഥയിലാക്കുന്നതായിരുന്നു ഇത്. മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവനയുടെ ക്ഷതം ഏറ്റത് ബി.ജെ.പിക്കായിരുന്നു. ഇത് മാറ്റാന്‍ വി. മുരളീധരന് ഏറെ പ്രയത്‌നിക്കേണ്ടി വന്നു.
യാത്രയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍ ഒടുവില്‍ വിട്ടുപോയതും തിരിച്ചടിയായി. അസ്ഥാനത്ത് വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകള്‍ ന്യായീകരിക്കേണ്ട ബാധ്യത തങ്ങള്‍ക്ക് വന്നുചേരുന്നതില്‍ ബി.ജെ.പി നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.എന്നാല്‍, ദേശീയ നേതൃത്വം മുന്‍കൈ എടുത്ത് ആരംഭിച്ച രാഷ്ട്രീയ പരീക്ഷണത്തെ തള്ളിപ്പറയാന്‍ കഴിയാത്ത അവസ്ഥയിലായി ഇവര്‍.
വെള്ളാപ്പള്ളിയെ ഉപയോഗിച്ച് സംസ്ഥാനത്തെ സാമുദായിക ഐക്യം കലക്കാനും അതില്‍നിന്ന് തങ്ങള്‍ക്ക് നേട്ടം കൊയ്യാമെന്നുമുള്ള കണക്ക് കൂട്ടലിലായിരുന്നു സംഘ്പരിവാര്‍. എന്നാല്‍, വെള്ളാപ്പള്ളിയുടെ ഓരോ പ്രസ്താവനക്കും പൊതുസമൂഹത്തില്‍ മറുപടി പറയേണ്ട സ്ഥിതിയിലായി ബി.ജെ.പി. പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനവുമായി ഉണ്ടായ വിവാദവും വെള്ളാപ്പള്ളിയും ശിവഗിരി മഠവും തമ്മിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്. ഇതിന്റെ ഭാരം പ്രധാനമന്ത്രിക്ക് മേല്‍ പതിച്ചതില്‍ ബി.ജെ.പി നേതൃത്വത്തിന് അമര്‍ഷമുണ്ട്.
അതേസമയം, മുന്‍മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആര്‍. ശങ്കറെ സമുദായ നേതാവ് മാത്രമാക്കി സ്വന്തമാക്കാനുള്ള സംഘ്പരിവാര്‍ തന്ത്രമാണ് അണിയറിയില്‍ ഒരുങ്ങിയതെന്ന ആക്ഷേപവും ഉണ്ട്. ഈഴവ സമുദായത്തിനുള്ളില്‍ പോലും വെള്ളാപ്പള്ളിയുടെ നടപടിക്ക് എതിരെ കടുത്ത അമര്‍ഷമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (4 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (5 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (5 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (6 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (7 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (7 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (7 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (8 hours ago)

Malayali Vartha Recommends