Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ആകാംക്ഷയോടെ ഇന്ത്യ... എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെയുടെ രാഷ്ട്രീയ പ്രവചനത്തില്‍ കാതോര്‍ത്ത് ജനങ്ങള്‍; സുപ്രിയ പ്രവചിച്ച 2 രാഷ്ട്രീയ ഭൂകമ്പങ്ങളില്‍ ഒന്ന് മഹാരാഷ്ട്രയില്‍ സംഭവിച്ചു; അടുത്തത് ഡല്‍ഹിയിലെന്ന ആകാംക്ഷ

03 MAY 2023 08:56 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഇന്ത്യ അപ്രതീക്ഷിതമായി കേട്ട ഒന്നാണ് എന്‍സിപി നേതാവായ ശരദ് പവാറിന്റെ രാജി പ്രഖ്യാപനം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെ ഒരു പ്രഖ്യാപനം നടത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ട് രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സംഭവിക്കുമെന്നായിരുന്നു അത്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലും എന്നും എടുത്തുപറഞ്ഞു.

'പ്രവചന'ത്തിന്റെ 13ാം ദിവസമായ മേയ് 2ന് മഹാരാഷ്ട്രയില്‍ ഒരു രാഷ്ട്രീയ ഭൂകമ്പം സംഭവിച്ചു. എന്‍സിപി അധ്യക്ഷനും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കുന്നതായും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കി നടത്തിയ പ്രഖ്യാപനമാണ് ആദ്യത്തെ ഭൂകമ്പം.

24 വര്‍ഷം പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തിരുന്ന പവാര്‍ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സുപ്രിയയുടെ 'പ്രവചന'ത്തിനു പിന്നാലെ ശ്രദ്ധാകേന്ദ്രമായത് എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാറാണ്. നേരത്തേ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയ അജിത് വീണ്ടും ആ വഴി തിരഞ്ഞെടുക്കുമോ എന്ന അഭ്യൂഹങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. 53ല്‍ 34 എംഎല്‍എമാരും ബിജെപിക്കു കൈകൊടുക്കാനുള്ള അജിത്തിന്റെ നീക്കത്തെ പിന്തുണച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രമുഖ നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ താത്കരെ, ചേതന്‍ ഭുജ്ബാല്‍, ധനഞ്ജയ് മുണ്ടെ തുടങ്ങിയവര്‍ അജിത് പവാറിന്റെ നീക്കങ്ങളെ പിന്തുണച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച 16 എംഎല്‍എമാരുടെ അയോഗ്യതയില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് ഈ അഭ്യൂഹങ്ങള്‍ പടര്‍ന്നത്.

ഏക്‌നാഥ് ഷിന്‍ഡെയെ താഴെയിറക്കാന്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത്തും കൈകോര്‍ക്കുന്നുവെന്നായിരുന്നു സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയുടെ യുവജനവിഭാഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പവാര്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദമുയര്‍ത്തിയിരുന്നു. ''കൃത്യ സമയത്ത് റൊട്ടി തിരിച്ചിടണം, അല്ലെങ്കില്‍ അത് കയ്പ്പുള്ളതാകും'' ഇതായിരുന്നു ആ പരാമര്‍ശം.

ഇന്നത്തെ പവാറിന്റെ തീരുമാനം ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. അജിത് പവാറിന്റെ നീക്കങ്ങളെക്കുറിച്ചുള്ള സൂചനയാണ് ശരദ് പവാര്‍ നടത്തിയതെന്നായിരുന്നു അന്ന് വിലയിരുത്തപ്പെട്ടത്. ഇതിനോട് അജിത്തും പ്രതികരിച്ചിരുന്നു. പുതിയ മുഖങ്ങളെ മുന്നോട്ടു കൊണ്ടുവരികയെന്നത് എന്നും എന്‍സിപിയുടെ പാരമ്പര്യം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും ബിജെപിയെ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ത്തന്നെ അതു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപ്പിടിയില്‍നിന്നു രക്ഷപ്പെടാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്. അജിത് പവാറും കുടുംബവും പ്രഫുല്‍ പട്ടേല്‍, ഹസന്‍ മുഷ്‌റീഫ് തുടങ്ങിയവരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണച്ചൂട് അറിഞ്ഞവരാണ്. എന്നാല്‍ ഷിന്‍ഡേ ശിവസേന പിളര്‍ത്തിയതുപോല എന്‍സിപി പിളര്‍ത്താന്‍ അജിത് പവാര്‍ തയാറായില്ല.

ശരദ് പവാറിന്റെ പിന്തുണയില്ലാതെ പോയാല്‍ പച്ച തൊടില്ലെന്ന ചിന്ത പല എംഎല്‍എമാര്‍ക്കുമുണ്ട്. മുന്‍പ് ശരദ് പവാറിന്റെ പിന്തുണയില്ലാതെ ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ ഒടുക്കം തിരികെ വന്ന ചരിത്രവുമുണ്ട്. ഇത്തവണ 'റൊട്ടി തിരിച്ചിടാന്‍ ശരദ് പവാര്‍ ഒരുങ്ങുകയാണോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നത്. സുപ്രിയ പറഞ്ഞതിന്റെ 13ാം നാള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടായപ്പോള്‍, ഇനി രണ്ടു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്നത് എന്താകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. എന്തായാലും കാത്തിരുന്ന് കാണാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends