Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മധുവിധു തീരും മുമ്പ്... പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ആള്‍ക്കാര്‍ക്കു നേരെ പടക്കം എറിഞ്ഞ കേസില്‍ വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍; കലങ്ങിത്തെളിഞ്ഞ ഒരു വിവാഹം

03 MAY 2023 09:36 AM IST
മലയാളി വാര്‍ത്ത

പല വിവാഹത്തോടനുബന്ധിച്ചും കഴിഞ്ഞും പല തര്‍ക്കങ്ങളും വഴക്കുകളും അടിപിടിയും കേട്ടിട്ടുണ്ട്. എന്നാല്‍ ഇതല്‍പം കടന്നു പോയി. മധുവിധു തീരും മുമ്പ് വരന് ജയിലില്‍ കിടക്കാനാണ് യോഗം. പേരൂര്‍ക്കടയിലായിരുന്നു സംഭവം. ആഘോഷമായി നടത്തിയ വിവാഹവും വിവാഹ സത്ക്കാരവും അവസാനം എന്നെന്നും ഓര്‍ക്കുന്ന സംഭവമായി മാറി.

വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്കൊടുവില്‍ വധുവിന്റെ ആള്‍ക്കാര്‍ക്കു നേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22),ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്.

പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ കയ്യാങ്കളി നടന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന്‍ പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പകല്‍ പോത്തന്‍കോട്ട് വച്ചായിരുന്നു വിവാഹ ചടങ്ങ്. രാത്രി സത്കാരച്ചടങ്ങിനിടെ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വരന്റെ സുഹൃത്തുക്കള്‍ തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. തിരികെപ്പോയ വരന്റെ സുഹൃത്തുക്കള്‍ രാത്രി ഒന്‍പതരയോടെ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തി വിവാഹസത്കാരം നടന്നിരുന്ന കമ്യൂണിറ്റി ഹാളിലേക്ക് പടക്കമെറിഞ്ഞു.

ഇവരെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. ആക്രമിക്കാന്‍ എത്തിയവര്‍ അമിതലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ക്രൈസ്റ്റ് നഗര്‍ സ്വദേശി ഷെറിന്‍ (24), വഴയില സ്വദേശി സംഗീതാ ലാല്‍ (24) എന്നിവര്‍ക്ക് പടക്കമേറില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇവരെ ആദ്യം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മറ്റ് മൂന്നുപേര്‍ക്കുകൂടി പരിക്കേറ്റതായാണ് വിവരം. കല്യാണവീട്ടിലെ തര്‍ക്കമായതിനാല്‍ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.

വിവാഹ സത്കാരത്തിനിടയില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ക്കു നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ വരനും സുഹൃത്തുക്കളുമടക്കം നാലുപേരെ പേരൂര്‍ക്കട പോലീസ് അറസ്റ്റു ചെയ്തു.

വാള്‍, വെട്ടുകത്തി, നാടന്‍ബോംബ് എന്നിവയുമായാണ് വരന്റെ സുഹൃത്തുക്കള്‍ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന്, പള്ളിയുടെ മുന്‍പില്‍ നിന്ന ആളുകളുടെ നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നാട്ടുകാര്‍ സംഘടിച്ചതോടെ, വന്ന ഓട്ടോറിക്ഷയില്‍ കയറി പ്രതികള്‍ വഴയിലവഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുകയും പിന്തുടര്‍ന്ന നാട്ടുകാരെ വീണ്ടും നാടന്‍ ബോംബുകള്‍ എറിയുകയും വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, പോത്തന്‍കോട്, ചിറയിന്‍കീഴ് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends