വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരാള്‍ക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാര്‍ഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും.
നിലവില്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവര്‍ക്ക് 9 സിം വരെ എടുക്കാവുന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ 6 ആണ് പരിധി. ഒമ്പതില്‍ കൂടുതലുള്ളവര്‍ അവ സറണ്ടര്‍ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha

























