കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ എസി ബസില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു... കണ്ടക്ടര്‍ക്ക് പൊള്ളലേറ്റു

കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ എസി ബസില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇടിഎം ) പൊട്ടിത്തെറിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടര്‍ അരുണ്‍ ജ്യോതിക്ക് പൊള്ളലേറ്റു.
യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊല്ലം ഡിപ്പോയില്‍ നിന്നും രാവിലെ ആറിന് എറണാകുളത്തേയ്ക്ക് പോയ ലോ ഫ്‌ലോര്‍ എസി ബസ് കൊല്ലം രാമന്‍കുളങ്ങര എത്തിയപ്പോഴായിരുന്നു ഇടിഎം പൊട്ടിത്തെറിച്ചത്.
ഇതോടെ ബസ് നിറയെ പുകപടലമായി. ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ യാത്രക്കാര്‍ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മറ്റൊരു സൂപ്പര്‍ ഫാസ്റ്റില്‍ കയറ്റി വിട്ടു. കൈയ്ക്ക് പൊള്ളലേറ്റ അരുണ്‍ ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























