മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്‍ നിന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്‍നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു.
സാദിഖലി തങ്ങള്‍ സമസ്തയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. ജിഫ്രി തങ്ങള്‍ സി.ഐ.സി. ഉപദേശക സമിതി അംഗത്വത്തില്‍നിന്നും ആലിക്കുട്ടി മുസ്ലിയാര്‍ സി.ഐ.സി. പരീക്ഷാ ബോര്‍ഡ് അംഗത്വത്തില്‍നിന്നുമാണ് രാജിവെച്ചത്.
അതേസമയം സമസ്തയും സി.ഐ.സി.യും തമ്മില്‍ സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും നേരത്തേതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹകീം ഫൈസി ആദൃശ്ശേരി സി.ഐ.സി.യില്‍നിന്ന് രാജിവെച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു രാജി.
പിന്നാലെ സി.ഐ.സി. സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സി.ഐ.സി.യുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമസ്തയുമായി ബന്ധപ്പെട്ടാണ് തുടര്‍തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് സാദിഖലി തങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ സമസ്ത വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സമസ്തയെ അറിയിക്കുകയോ ചര്‍ച്ചയോ ഇല്ലാതെ സി.ഐ.സി. പിന്നീട് പല തീരുമാനങ്ങളും കൈക്കൊണ്ടു.
ഹകീം ഫൈസിക്ക് പകരമായി സി.ഐ.സി. ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസം ഹബീബ് ഫൈസിയെ ചുമതലപ്പെടുത്തിയിരുന്നു. സമസ്തയുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha

























