മണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും കേന്ദ്ര ഏജൻസിയുടെ പരിശോധന..!; ജീവനക്കാർക്ക് മൊബൈൽ പിടിച്ച് വെച്ചു... തെളിവ് കണ്ടെത്തുന്നത് 150 കോടിയുടെ ഇടപാടിൽ..! എല്ലാം അറിഞ്ഞ് കേന്ദ്രം..!

മണ്ണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വലപ്പാട് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് റെയ്ഡ്. ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം നിരീക്ഷണത്തിലാക്കിയാണ് റെയ്ഡ്.
അക്കൗണ്ട് സെക്ഷൻ ആകെ പരിശോധനയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും ഒരേ സമയമാണ് പരിശോധന. ഇഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് എന്നാണ് സൂചന.
https://www.facebook.com/Malayalivartha
























