Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മുഖ്യമന്ത്രിയുടെ മകൻ്റെ ഭാര്യയുടെ കുടുംബത്തിലേക്കും കേന്ദ്രാന്വേഷണം? വീണാ വിജയനിൽ ഒതുങ്ങി നിന്ന ആരോപണങ്ങൾ വിവേക് വിജയൻ്റെ കുടുംബത്തിലെക്കും ബാധിച്ചതിൽ സി.പി.എം കേന്ദ്ര ഘടകം അസ്വസ്ഥർ, അമിത്ഷാക്ക് മുമ്പിൽ പിണറായി ഏത്തമിടുമോ?

03 MAY 2023 04:03 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ്റെ ഭാര്യയുടെ കുടുംബത്തിന് നേരെയും കേന്ദ്രാന്വേഷണം വരുന്നു. വീണാ വിജയനിൽ ഒതുങ്ങി നിന്ന ആരോപണങ്ങൾ വിവേക് വിജയൻ്റെ കുടുംബത്തിലെക്കും ബാധിച്ചതിൽ സി പി എം കേന്ദ്ര ഘടകം അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്.ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് പറഞ്ഞ് കൈകഴുകാൻ സീതാറാം യച്ചൂരി തയ്യാറല്ല.എന്നാൽ അദ്ദേഹം പരസ്യമായ ഒരു പ്രതികരണം നടത്താൻ തയ്യാറല്ല. എ ഐ കാമറ ഇടപാടിൽ ടെൻഡർ ലഭിച്ചയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ആരോപിച്ചത്.

ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകും. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്. ബിജെപി അധ്യക്ഷനും പേര് പറയാത്തത് എന്താണെന്ന ചോദ്യത്തോട് അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്ക് വിശ്വാസവും ഉറപ്പുമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു. അതിനിടെ ആരോപണത്തിൻ്റെ വിശദാംശങ്ങൾ ശോഭാ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൈമാറിയതായി വിവരം ലഭിച്ചു. പിണറായിക്ക് ഒരു നീക്കും പോക്കും കിട്ടാത്ത സ്ഥലമാണ് അമിത് ഷായും അദ്ദേഹത്തിൻ്റെ ഓഫീസും.

എഐ ക്യാമറ ഇടപാടിലെ ടെണ്ടര്‍ നടപടികളിൽ ആദ്യം മുതൽ കെൽട്രോൺ അട്ടിമറി നടത്തിയെന്ന് ഉറപ്പായിരുന്നു. എസ്ആര്‍ഐടി അടക്കമുള്ള കമ്പനികൾക്ക് ടെണ്ടറിൽ പങ്കെടുക്കാൻ പോലും യോഗ്യത ഉണ്ടായിരുന്നില്ല. ഇത് മറച്ച് വയ്ക്കാൻ ടെക്നിക്കൽ ഇവാല്യുവേഷൻ റിപ്പോര്ട്ടും ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ റിപ്പോര്‍ട്ടും കെൽട്രോൺ ബോധപൂര്‍വ്വം ഒളിപ്പിക്കുകയും ചെയ്തു. രേഖകളുടെ ഡിജിറ്റൽ കോപ്പി ചെന്നിത്തല പുറത്തുവിട്ടു.

എ.ഐ ക്യാമറ ഇടപാടിൽ അടിമുടി കള്ളക്കളിയാണെന്ന ആക്ഷേപം കടുപ്പിക്കുകയാണ് പ്രതിപക്ഷം, ക്യാമറ സ്ഥാപിക്കാൻ ക്ഷണിച്ച ടെണ്ടര്‍ നടപടികളുടെ തുടക്കം മുതൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്. കെൽട്രോൺ തന്നെ പ്രസിദ്ധീകരിച്ച ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് അനുസരിച്ച് ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണം. എന്നാൽ അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017 ല്‍ ആണ്. വിശദാംശങ്ങൾ വെബ്സൈറ്റിൽ വ്യക്തമാണ്. എഐ ക്യാമറ സ്ഥാപിച്ച് മുൻപരിചയമില്ലാത്ത എസ്ആര്‍ഐടിക്ക് എങ്ങനെ ടെണ്ടര്‍ നൽകിയെന്നും ചെന്നിത്തല ചോദിച്ചു.

എ ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും സതീശൻ ആവർത്തിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറല്ല. പ്രധാന പ്രവൃത്തികളൊന്നും ഉപ കരാർ കൊടുക്കരുതെന്ന് കരാറിലുണ്ട്. ഇത് ലംഘിച്ചാണ് നടപടികൾ നടന്നത്. പ്രസാഡിയോ കമ്പനിക്ക് സർക്കാരുമായുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. എഐ ക്യാമറക്ക് പിന്നിൽ നടന്നത് വൻ കൊള്ളയാണ്., വിജിലൻസ് അന്വേഷണം പ്രഹസനമാണ്. കേന്ദ്രം വരുന്നതിന് മുമ്പ് സംസ്ഥാനം ഫയലുകൾ പിടിച്ചെടുക്കാൻ വേണ്ടിയാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയുടെ തന്നെ അറിവോടെയാണെന്ന് വേണം കരുതാൻ.


കേന്ദ്രാന്വേഷണം വരുമെന്ന് കണ്ട് ഗതാഗത മന്ത്രി ആൻറണിരാജു കാലു മാറി. ധനമന്ത്രി ഇപ്പോൾ തന്നെ പദ്ധതിക്ക് എതിരെയാണ് നിലകൊള്ളുന്നത് . എ ഐ ക്യാമറ വിവാദത്തില്‍,ഗതാഗത കമ്മീഷറോട് ഗതാഗത മന്ത്രി വിശദീകരണം തേടി.ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരണം നൽകണം. ഉപകരാർ നൽകിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൻ്റെ അനുമതിയും കെൽട്രോൺ വാങ്ങിയിരുന്നില്ല.അതിനിടെ കെൽട്രോൺ മോട്ടോർവാഹനവകുപ്പ് തർക്കം മുറുകുകയാണ്.ബോധവത്ക്കരണ നോട്ടീസ് കെൽട്രോൺ ഇതുവരെ അയച്ചിട്ടില്ല.കഴിഞ്ഞ മാസം 20 നാണ് ബോധവത്ക്കരണ നോട്ടിസ് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

നോട്ടീസയക്കുന്നതിലെ ചെലവിനെ ചൊല്ലിയാണ് തർക്കം.കരാർ പ്രകാരം കെൽട്രോൺ നോട്ടീസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടീസയക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ.കൺട്രോൾ റൂമുകളും പൂർണ സജ്ജമായില്ല. എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടി ഉണ്ടാക്കിയ ഉപകരാര്‍ പുറംകരാര്‍ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് കെൽട്രോൺ തുറന്നു സമ്മതിച്ചു.. വിവാദങ്ങൾക്കൊടുവിൽ ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പ്രസാഡിയോയും ട്രോയ്ലും പദ്ധതി നിര്‍വ്വഹണത്തിൽ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ. ഇതിൽ പ്രസാഡിയോ ആണ് വിവേകിൻ്റെ ഭാര്യാ ബന്ധുത്വമുള്ള കമ്പനി.

വലിയ ബിസിനസുകാരും രാഷ്ട്രീയക്കാരും അവരുമായി രക്തബന്ധുത്വമുള്ള ബന്ധുക്കളെ ബിനാമി ഇടപാടിൽ നിന്ന് ഒഴിവാക്കാറുണ്ട്. ഇതാണ് പിണറായി ഇപ്പോൾ നടത്തുന്നതെന്നാണ് പറഞ്ഞു കേൾക്കുന്നത്. കെൽട്രോണിനെ ഉപയോഗിച്ച് പിണറായി കച്ചവടം നടത്തിയതും ഇതേ മാതൃകയിലാണെന്ന് കേൾക്കുന്നു. എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിര്‍വ്വഹണം ഏൽപ്പിച്ചത് എസ്ആര്‍ഐടിയെയാണ്.

ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 2021 മാര്‍ച്ച് 13 ന് എസ്ആര്‍ഐടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്.

മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടര്‍ ഇവാലുവേഷനിൽ എസ്ആര്‍ഐടിക്ക് കിട്ടിയത് 100 ൽ 95 മാര്‍ക്ക്. അശോകക്ക് 92 ഉം അക്ഷരക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടര്‍ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാര്‍ക്ക് മാത്രം.അഡ്മിനിസ്ട്രേറ്റിവ് സാങ്ഷനും വര്‍ക്ക് ഓര്‍ഡറും പദ്ധതി തുകയുടെ വിശദാംശങ്ങളും എല്ലാം പ്രസിദ്ധികരിച്ചിട്ടും ഉപകരാര്‍ വിശദാംശങ്ങളും ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും മറച്ച് വച്ച കെൽട്രോണിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു, ഇതിന് പിന്നാലെയാണ് ഈ രേഖകൾ കൂടി കെൽട്രോൺ വെബ്സൈറ്റിലിട്ടത്.

ഉപകരാറിലെ കള്ളക്കളികളും കമ്പനികൾക്ക് തമ്മിൽ തമ്മിലുള്ള ബന്ധവും എല്ലാം വലിയ ചര്‍ച്ചയായി നിൽക്കുന്നതിനിടെ പുറത്ത് വരുന്ന വിവരങ്ങൾ വിവാദങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്. കെൽട്രോൺ എല്ലാം തുറന്നു പറയുമെന്ന അവസ്ഥയിലാണ്.കാരണം കെൽട്രോൺ എം ഡി ഇപ്പോൾ ആരോപണത്തിൻ്റെ നിഴലിലാണ്. എം. ശിവശങ്കറിൻെറ അവസ്ഥ അദ്ദേഹത്തിന് വരുമെന്ന് ചെന്നിത്തല പറഞ്ഞതോടെ അദ്ദേഹത്തിൻ്റെ സമനില തെറ്റി.ഇതേ നിലപാട് തുടരുകയാണെങ്കിൽ കെൽട്രോൺ എല്ലാം തുറന്നു പറയും.അതോടെ മുഖ്യമന്ത്രി വെള്ളത്തിലാവും.

അമിത് ഷായെ കുപ്പിയിലിറക്കാൻ പിണറായി ആവുന്നതെല്ലാം ചെയ്തിരുന്നു.. എന്നാൽ സർക്കാരിനോട് സന്ധി വേണ്ടെന്നാണ് അമിത് ഷായുടെ നിലപാട്.. അമിത് ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കേന്ദ്ര ഏജൻസികൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പിണറായിയുടെ പൊയ്മുഖം തുറന്നു കാണിക്കാൻ ഏറെ നാളായി അമിത് ഷാ ശ്രമിച്ചു വരുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ കൈയിൽ വീഴാതെ പിണറായി തെന്നി മാറുകയായിരുന്നു. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ മുന്നിലിരിക്കുന്ന സവിശേഷ സന്ദർഭമായതിനാൽ പിണറായിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ പിണറായി ക്ഷണിച്ചത് ഇതുകൊണ്ടാണ്. എന്നാൽ പിണറായിയുടെ തന്ത്രം മനസിലാക്കിയ അമിത് ഷാ അതിൽ വിഴുന്നില്ല. ചില ബി ജെ പി നേതാക്കൾക്ക് കോൺഗ്രസുമായി സന്ധിയില്ലാ സമരം നടത്തി വരുന്ന പിണറായിയെ ഇഷ്ടമാണെങ്കിലും പിണറായി പുരയ്ക്ക് അപുറത്തേക്ക് വളർന്നു എന്ന ധാരണയാണ് കേന്ദ്ര സർക്കാരിനുള്ളത്.

പ്രധാനമന്ത്രി പിണറായിയോട് സൗഹാർദ്ദമായി പെരുമാറുമെങ്കിലും അമിത് ഷായുടെ അവസ്ഥ ഇതല്ല. ഇക്കാര്യം യച്ചൂരിക്ക് അറിയാം. അതു തന്നെയാണ് യച്ചൂരിയെ ബുദ്ധിമുട്ടിക്കുന്നത്. ഷാ ഇറങ്ങിയാൽ പിണറായിയുടെ കാറ്റു പോകുമെന്ന് യച്ചൂരി കരുതുന്നു. പിണറായി അടിക്കടി യു എ ഇ സന്ദർശിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ നിരീക്ഷണത്തിലാണ്. മകൻ വിവേക് താമസിക്കുന്നത് യു എ ഇ യിലാണ്. അവിടെയാണ് ബിസിനസ് തകർക്കുന്നതെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends