കുട്ടികളുടെ ചിത്രങ്ങളുമായി കൊച്ചു വെടികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വീണ്ടും അശ്ലീല പേജ്

കുട്ടികളുടെ ചിത്രങ്ങളുമായി കൊച്ചു വെടികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വീണ്ടും അശ്ലീല പേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് പേജിലുള്ളത്. ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളും ഉണ്ട്. പേജ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
ഉടന്‍ തന്നെ നടപടി ഉണ്ടാകുമെന്നാണ് ലഭിച്ച മറുപടിയെന്ന് പരാതിക്കാരില്‍ ഒരാളായ അഷിന്‍ തമ്പി ഒരു ഓണ്‍ലൈന്‍ വാര്‍ത്താചാനലിനോടു പറഞ്ഞു. മുന്‍പ് ഈ പേജ് ബ്ലോക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് \'കൊച്ചു സുന്ദരികള്‍\' എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചുകുട്ടികളുടെ ചിത്രങ്ങളുള്‍പ്പെടുത്തിയ പുതിയ ഫെയ്‌സ്ബുക്ക് പേജ് പ്രചാരം നേടുന്നത്.
എന്നാല്‍, ഇപ്പോള്‍ വീണ്ടും കൊച്ചു സുന്ദരി എന്ന പേരില്‍ മറ്റൊരു പേജും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം പേജുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha