Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപിക തീവണ്ടിതട്ടി മരിച്ചു

14 DECEMBER 2015 08:55 AM IST
മലയാളി വാര്‍ത്ത.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള സെന്‍സസ് ഡ്യൂട്ടിക്കിടെ പാപ്പിനിശ്ശരി എല്‍.പി. സ്‌കൂള്‍ അധ്യാപിക എ.വി.ഹേമലത (55) തീവണ്ടിതട്ടി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിേയാടെ പാപ്പിനിശ്ശേരി റെയില്‍വേ സ്‌റ്റേഷന് വടക്ക് പഴഞ്ചിറയ്ക്ക് സമീപമായിരുന്നു അപകടം.

ഞായറാഴ്ച ഒമ്പതുമണിേയാടെ സെന്‍സസ് ഡ്യൂട്ടിക്കായി ഭര്‍ത്താവ് കൊളങ്ങേരത്ത് നാരായണനോടൊപ്പമാണ് അധ്യാപിക വീട്ടില്‍നിന്നിറങ്ങിയത്. പാപ്പിനിശ്ശേരി പഴഞ്ചിറ ഭാഗത്തെ റെയില്‍വേപാതയുടെ സമീപത്തെ ഏതാനും വീടുകളില്‍ കണക്കെടുത്ത് തൊട്ടടുത്ത വീട്ടിലേക്ക് പാളത്തിനരികിലൂടെ നടക്കുന്നതിനിടയിലാണ് അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് ഇടിച്ചത്. കുതിച്ചുവരുന്ന തീവണ്ടി കണ്ട് ഭര്‍ത്താവ് നാരായണന്‍ ഹേമലതയെ പാളത്തിനരികില്‍നിന്ന് പുറത്തേക്ക് വലിച്ചെങ്കിലും എന്‍ജിന്‍ തട്ടി. പാളത്തിന്റെ ഇരുവശവും കാടുമൂടിക്കിടക്കുന്നതിനാല്‍ പാളത്തിനരികില്‍കൂടി കാല്‍നടയാത്ര ദുഷ്‌കരമായ ഭാഗമാണിത്. 2016 മെയ് 31ന് സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാര്‍ എല്പിച്ച ഔദ്യോഗിക കൃത്യത്തിനിടെ ദാരുണാന്ത്യം. അരോളിയിലെ പരേതനായ കെ.അനന്തന്‍ നായരുടെ മകളാണ്. അമ്മ: അരോളി വീട്ടില്‍ ശാന്തമ്മ. 

വിനയ് ഏകമകനാണ് (പ്ലസ് ടു വിദ്യാര്‍ഥി, പുതിയതെരു നിത്യാനന്ദ പബ്ലൂക് സ്‌കൂള്‍). സഹോദരങ്ങള്‍: പുഷ്പലത (കെല്‍ട്രോണ്‍), കനകലത (തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജീവനക്കാരി), ഉണ്ണിക്കൃഷ്ണന്‍ (എന്‍ജിനീയര്‍, യു.എ.ഇ.). ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടുമണിക്ക് അരോളി സമുദായ ശ്മശാനത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (3 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (3 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (5 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends