Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആ ബോട്ടിലുണ്ടായിരുന്നത് നാൽപതു പേരിൽ അധികം.... ദുരന്തത്തിൽ മരിച്ചത് 22 പേർ.... 22 പേർ കയറേണ്ട ബോട്ടിൽ അതിന്റെ ഇരട്ടിയോളം പേരുണ്ടായിരുന്നു എന്ന് വ്യക്തം..!ആരേയും കാണാതായി എന്നൊരു പരാതി പൊലീസിന് മുന്നിൽ ഇല്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെ..!

08 MAY 2023 11:31 AM IST
മലയാളി വാര്‍ത്ത

 

ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രണ്ടുനില ബോട്ട് ആയിരുന്നു. 40 മുതൽ 50 വരെ ആളുകൾ ഉണ്ടായിരുന്നു. ബോട്ട് ഇടത്തേക്കു ചെരിഞ്ഞു, പുഴയുടെ നടുവിൽ വച്ചായിരുന്നു. ചെരിഞ്ഞപ്പോൾ മുകളിലുണ്ടായിരുന്ന ആരൊക്കെയോ വെള്ളത്തിലേക്കു വീണു. ബാക്കിയുള്ളവർ താഴേക്ക് ഇറങ്ങി. പെട്ടെന്നു ബോട്ട് മുങ്ങി, താണും പൊങ്ങിയും കിടന്നു. ബോട്ടിന്റെ വക്കുകളിൽ പിടിച്ചു കുറേപ്പേർ കിടന്നു. കൂട്ട നിലവിളി ഉയർന്നു. കുട്ടികളെ ചിലർ തോളിൽ എടുത്തുവെച്ച് വെള്ളത്തിനു മുകളിൽ അവരുടെ തല ഉയർന്നുനിൽക്കാൻ ശ്രദ്ധിച്ചിരുന്നു.

 

 

 

 

 

 

 

 

മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ഏഴോടെ പുഴയും കടലും ചേരുന്ന ഭാഗത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് അപകടത്തിനുശേഷമുണ്ടായ ഈ ദുരന്തം വിനോദമേഖലയിലെ ക്രൂരമായ അനാസ്ഥയുടെ ആവർത്തനമാണ്. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. വൈകിട്ട് ആറിനു ശേഷം സർവീസ് നടത്താൻ പാടില്ലെന്നിരിക്കേ 6.50ഓടെയാണ് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകളുമായി ബോട്ട് യാത്ര പുറപ്പെട്ടത്. ഭാരം കാരണം ഇടതുവശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് പൂർണമായും തലകീഴായി മുങ്ങി. യാത്രക്കാരിൽ പലർക്കും ലൈഫ് ജാക്കറ്റുമുണ്ടായിരുന്നില്ല.

 

 

 

രണ്ടു നിലകളുള്ള ബോട്ടിൽ മുകളിലുണ്ടായിരുന്നവരെ ഏറെക്കുറെ രക്ഷപെടുത്താനായി. ഗ്‌ളാസിട്ട താഴേ നിലയിലെ ആളുകളെ രക്ഷപെടുത്തുന്നതിൽ പ്രയാസം നേരിട്ടു. രണ്ടു ഡോറുകളേ ബോട്ടിനുണ്ടായിരുന്നുള്ളൂ. ഏറെ കുട്ടികൾ ബോട്ടിലുണ്ടായിരുന്നത് മരണത്തിന്റെ ഭീകരത കൂടാനിടയാക്കി. മുങ്ങിയ ബോട്ട് ചളിയിൽ തട്ടി നിന്നതിനാലാണ് മുകളിലുണ്ടായിരുന്നവരെ രക്ഷപെടുത്താനായത്. താഴത്തെ നിലയിൽ 25ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ടര മണിക്കൂറോളമെടുത്താണ് ബോട്ടുയർത്തി കരയ്‌ക്കെത്തിച്ചത്.

 

 

 

 

അവധി ദിവസമായിരുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ബീച്ചിലെത്തിയിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെളിച്ചമില്ലാതിരുന്നതും ബോട്ട് തലകീഴായി മറിഞ്ഞതും വലിയ പ്രയാസം സൃഷ്ടിച്ചു. അവസാന ട്രിപ്പായതിനാൽ തിരക്കുമൂലം കുട്ടികളുടെ ഉല്ലാസത്തിനായി മുതിർന്നവരും പുരുഷന്മാരും മാറിക്കൊടുക്കുകയായിരുന്നു.

 

 

 

ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. 20 പേർ സഞ്ചരിക്കേണ്ട ബോട്ടിൽ അമ്പതോളംപേർ യാത്രചെയ്തതാണ് അപകടത്തിന് കാരണമായതെന്നു നാട്ടുകാർ പറയുന്നു. നാസർ എന്നയാളുടേതാണ് അപകടത്തിൽപ്പെട്ട ബോട്ട്. ബോട്ടിന് രണ്ടു വാതിൽ മാത്രമുണ്ടായിരുന്നത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. അരമണിക്കൂർ സമയമാണ് ബോട്ട് സവാരിക്ക് അനുമതിയുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (25 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (42 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends