"തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ" ‘മൈകേരളസ്റ്റോറി’ റസൂല്‍ പൂക്കുറ്റിയുടെ ചോദ്യം..! റസൂൽ പൂക്കുറ്റിക്കറിയുമോ എന്ന മറു ചോദ്യവുമായി ചിലർ..!

ഇതോടെ റസൂൽ പൂക്കുട്ടിക്കറിയുമോ? എന്ന ചോദ്യത്തോടെ ക്ഷേത്രത്തിന്റെ സ്വത്ത് കൈയ്യേറി സ്വന്തമാക്കി വെച്ച് പരസ്പര സൗഹാർദ്ദം പറയുന്നത് വെറും കാപട്യമാണ് എന്നായി സോഷ്യൽ മീഡിയ. പാളയം ഗണപതി ക്ഷേത്രത്തിന് ദേവസ്വം രേഖകളിൽ 92 സെന്റ് ഭൂമിയുണ്ട്. ഇപ്പോൾ കൈവശമുള്ളത് വെറും 7 സെന്റ് ഭൂമി. മസ്ജിദ്ന്റെ സ്ഥലത്തിന് രേഖകൾ ഇല്ല. ബാക്കിയുള്ള ഭൂമി തിരിച്ചുപിടിക്കാൻ ഈ വിഷയത്തിൽ ഇതിനകം ഒരു നിവേദനം നൽകിയിട്ടുമുണ്ട്. സൗഹാർദ്ദത്തിൽ നഷ്ടം സംഭവിച്ചത് ക്ഷേത്രത്തിനാണെന്നും സോഷ്യൽ മീഡിയയിലെ വിവിധ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി. മത സൗഹാർദ്ദമെന്ന് പറഞ്ഞ് പറ്റിച്ച് ക്ഷേത്ര ഭൂമികൾ മുഴുവൻ കൈയേറിയത്തിന് ശേഷം പ്രബുദ്ധരുടെ മത സൗഹാർദ്ദ പോസ്റ്റ് എന്നും റസൂൽ പൂക്കുറ്റിയുടെ ട്വീറ്റിനെ കളിയാക്കുന്നുമുണ്ട്.
‘ദ കേരള സ്റ്റോറി' എന്ന സിനിമ പറയുന്ന കഥ ഐ എസ് ഐ എസ് റിക്രൂട്ട്‌മെന്റിനായുള്ള മതപരിവർത്തനത്തിന്റെതാണ് . സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വിഷയത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും ട്വീറ്റിന് മറുപടി വരുന്നുണ്ട്.
ബാബറി മസ്ജിദ് അടക്കമുള്ള കേസുകളിൽ വിധി വന്ന സാഹചര്യത്തിൽ അനധികൃതമായി സ്ഥലം കയ്യെറി നിർമിച്ച പാളയം മസ്ജിദ് പൊളിച്ചു മാറ്റപെടേണ്ടി വരും എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. പാളയം മസ്ജിദ് മതേതരത്തിന്റെ അടയാളം അല്ല. ഇസ്ലാമിക കടന്നു കയറ്റത്തിന്റെ അടയാളം ആണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുടത്തിലെ ഭൂതത്തിന്റെ തുറന്നു വിട്ട പോലെയായി റസൂൽ പൂക്കുറ്റിയുടെ പോസ്റ്റ്.വിവാദങ്ങൾക്കിടെ ഇന്നലെ ദ കേരള സ്റ്റോറി’യുടെ പ്രദർശനം തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകൾ അവസാനിപ്പിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമാണ് നടപടി.
സിനിമ പ്രദർശനത്തിനെത്തുമ്പോൾ അക്രമത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. റിലീസ് ദിവസം തിയേറ്ററുകൾക്കുമുന്നിൽ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെയും എസ്.ഡി.പി.ഐ.യുടെയും നേതൃത്വത്തിൽ പ്രകടനം നടന്നു. നാംതമിഴർ കക്ഷിയുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ചത്തെ പ്രകടനം. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയെടുത്ത ചലച്ചിത്രംപ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഉപരോധിക്കുമെന്ന് സീമാൻ പ്രഖ്യാപിച്ചിരുന്നു. പ്രദർശനം അവസാനിപ്പിക്കാൻ തിയേറ്റർ ഉടമകളോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തിരുന്നു.
കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പ്രസ്താവിച്ചു. കേരളാ സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്ന സിനിമയാണ്. സിനിമയെ എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണക്കുന്നവരാണ്. പെണ്‍കുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നതെങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെടുന്നു. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചാണ് മന്ത്രി ഈ പരാമർശം നടത്തിയത്.
തെരഞ്ഞെടുപ്പ് വേളയിൽ ചിത്രം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട് . . സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് ഞായറഴ്ച രാത്രി ബി ജെ പി നടത്തിയിരുന്നു . ബെംഗളുരു എം ജി റോഡിലെ ഗരുഡ മാളിലെ ഐനോക്സിലാണ് സിനിമയുടെ പ്രദർശനം നടന്നത് . കേരള സ്റ്റോറിയുടെ സ്ക്രീനിംഗ് കാണാൻ പെൺകുട്ടികളെത്തണമെന്ന പ്രത്യേക ക്ഷണവും ബി ജെ പി നൽകിയിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ സിനിമ കാണാനെത്തിയിരുന്നു.
സിനിമ കണ്ടതിന് ശേഷം ബിജെപിദേശീയ അധ്യക്ഷൻ ജെപി നദ്ദ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ "വെടിമരുന്നില്ലാത്ത ഒരു പുതിയ തരം ഭീകരതയുണ്ട്, 'കേരള സ്റ്റോറി' ആ വിഷഭീകരതയെ തുറന്നുകാട്ടുന്നു. ഇത്തരത്തിലുള്ള ഭീകരത ഒരു സംസ്ഥാനവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല." എന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha

























