Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പറന്നെത്തി പാകിസ്ഥാൻ യാത്രാവിമാനം....ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് രാജ്യത്തിനുള്ളിലേക്ക് കടന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് വിമാനം.... ലാഹോറിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് അൽപസമയം ഇന്ത്യൻ വ്യോമാതിർത്തിയിൽ പറന്നത്.....

08 MAY 2023 02:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പാക് അതിർത്തിയിൽ അടുത്തിടെ സംഘർഷവും ആക്രമവും കൂടുതലായതിനാൽ കനത്ത സുരക്ഷയാണ് അതിർത്തികളിൽ ഒരുക്കിയിരിക്കുന്നത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് പൂഞ്ചിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭിംബർ ഗലിയിൽ നിന്ന് പൂഞ്ചിലെ സങ്കിയേറ്റിലെ സൈനിക ക്യാമ്പിലേക്ക് എണ്ണയടക്കമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കിന് നേരേയാണ് ഭീകരാക്രമണമുണ്ടായത്.ഭീകരർ ആദ്യം വാഹനത്തിന് നേരേ വെടിയുതിർത്തു. പിന്നാലെ ഗ്രനേഡ് എറിഞ്ഞതോടെ വാഹനത്തിന് തീപിടിക്കുകയായിരുന്നു.ചില പ്രദേശവാസികളുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. ഇതുവരെ ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡി ജി പി അറിയിച്ചിരുന്നു..അതുകൊണ്ട് അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചരിക്കുകയാണ്...അതിനിടയിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പറന്നെത്തി പാകിസ്ഥാൻ യാത്രാവിമാനം.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് രാജ്യത്തിനുള്ളിലേക്ക് കടന്ന് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് വിമാനം. ലാഹോറിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് അൽപസമയം ഇന്ത്യൻ വ്യോമാതിർത്തിയിൽ പറന്നത്. മേയ് നാലിനായിരുന്നു സംഭവം നടന്നത്..മസ്‌കറ്റിൽ നിന്നും ലാഹോറിലേക്ക് വന്ന വിമാനം മോശം കാലാവസ്ഥ കാരണം ലാൻഡ് ചെയ്യാനാകാതെ പറക്കുന്നത് തുടർന്നു.അതിശക്തമായ മഴയ്ക്കിടെ ബോയിംഗ് 777 വിമാനത്തെ ലാൻഡ് ചെയ്യാൻ പൈലറ്റ് ശ്രമിച്ചെങ്കിലും ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് എയർട്രാഫിക് കൺട്രോളറിന്റെ നിർദ്ദേശപ്രകാരം ആകാശത്ത് വട്ടംചുറ്റുന്നതിനിടെ വിമാനത്തിന് വഴിതെറ്റി. സമുദ്രനിരപ്പിൽ നിന്ന് 13,500 അടി ഉയരത്തിൽ മണിക്കൂറിൽ 292 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വിമാനം 8.11ന് ബന്ദാന പൊലീസ് സ്റ്റേഷൻ മേഖലയിലൂടെ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിച്ചു.മോശം കാലാവസ്ഥയായതിനാൽ വഴിമാറി ഇന്ത്യയിലേക്ക് കടക്കുകയാണെന്ന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. ഈ വിവരം എയർ ട്രാഫിക് കൺട്രോൾ വ്യോമസേനയ്‌ക്ക് കൈമാറി. തുടർന്ന് വിമാനത്തിന്റെ വരവ് വ്യോമസേന നിരീക്ഷിക്കാൻ തുടങ്ങി.പിഐഎ വിമാനം പഞ്ചാബിലെ ഭീഖിവിണ്ഡ് പട്ടണത്തിന് മുകളിൽ രാത്രി 8.42ഓടെ എത്തി. തരാൻ വരെയെത്തിയ വിമാനം തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് വീണ്ടും പാകിസ്ഥാനിൽ പ്രവേശിച്ച് മുൾട്ടാനിൽ ലാൻഡ് ചെയ്‌തു. നിലവിൽ പാകിസ്ഥാനിൽ നിന്നുമുള്ള അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി ഇല്ല. എന്നാൽ ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കാറുണ്ട്. 16 വർഷത്തോളം പഴക്കമുള്ള വിമാനമാണ് മോശം കാലാവസ്ഥ കാരണം ഇന്ത്യൻ വ്യോമപാതയിലെത്തിയത്.ഇന്ത്യൻ വ്യോമപാതയിൽ ആകെ 120 കിലോമീറ്ററാണ് വിമാനം സഞ്ചരിച്ചത്.

 

ഒടുവിൽ മുൾട്ടാനിലെ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തിന് സുരക്ഷാ കൂടുതൽ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്...പ്രതേകിച്ച് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ പാകിസ്ഥാൻ ഭീകരർ പൂഞ്ച് മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു..ഇതിനെത്തുടർന്ന് ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജി 20സമ്മേളനത്തെ തടസപ്പെടുത്താനും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുമാണ് പൂഞ്ച് മാതൃകയിൽ മറ്റൊരു ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇനിനെത്തുടർന്ന് കേന്ദ്ര സർക്കാർ സുരക്ഷ കർശനമാക്കി. ഈ മാസം ശ്രീനഗറിൽ ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ജി 20യുടെ പ്രസിഡന്റ് സ്ഥാനം 2022 ഡിസംബർ ഒന്നിന് ഇന്ത്യ ഏറ്റെടുത്തിരുന്നു.ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നിരുന്നു. സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ അവലോകനം ചെയ്ത അമിത് ഷാ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിനും ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ ഏജൻസികളുടെയും ഭരണകൂടത്തിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.ഇക്കഴിഞ്ഞ ഏപ്രിൽ 20ന് ജമ്മു-കാശ്മീരിലെ സാംഗിയോട്ടിൽ നടക്കാനിരുന്ന ഇഫ്താർ സംഗമത്തിലേക്കുള്ള പഴങ്ങളും മറ്റു വസ്തുക്കളും കൊണ്ടുപോകുന്നതിനിടെയാണ് ജമ്മുവിലെ പൂഞ്ചിൽ സൈനിക ട്രക്കിന് നേരെ ഭീകരാക്രമണമുണ്ടായത്. ഇതിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (26 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (43 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends