Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഫുഡ് വിട്ടൊരു കളിയില്ല...ഡൽഹി സർവകലാശാലയുടെ ഹോസ്റ്റലിൽ അനുമതിയില്ലാതെ കയറി വിദ്യാർത്ഥികൾക്കൊപ്പം, ആഹാരം കഴിച്ചതിന് പിന്നാലെയാണ് ബെംഗളൂരുവിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണവിരുന്ന്....തൊഴിലാളികൾക്കൊപ്പമിരുന്ന് മസാലദോശയും കാപ്പിയുമാണ് രാഹുൽ കഴിച്ചത്....

08 MAY 2023 02:16 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് ഒക്കെ അതിന്റെ വഴിക്ക് നടന്നോളും..പക്ഷെ ഫുഡ് വിട്ടൊരു കളിയില്ല എന്നാണ് നമ്മുടെ രാഹുൽ ഗാന്ധിക്ക് പറയാൻ ഉള്ളത്..അദ്ദേഹത്തിന്റെ ഫുഡിനോടുള്ള കമ്പം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്..ഇപ്പോഴിതാ വീണ്ടും രാഹുൽ ഗാന്ധി ചർച്ചകളിൽ ഇടം നേടുകയാണ്..നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനു മൂന്നു നാൾ മാത്രം ശേഷിക്കെ കടുത്ത പ്രചാരണമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാഴ്ചവെക്കുന്നത്. ബാംഗ്ലൂരിലെ തരണ മേഖലയിലെ താത്കാലിക തൊഴിലാളികൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ച് മുൻ കോൺഗ്രസ് എംപി രാഹുൽ. ഡൽഹി സർവകലാശാലയുടെ ഹോസ്റ്റലിൽ അനുമതിയില്ലാതെ കയറി വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചതിന് പിന്നാലെയാണ് ബെംഗളൂരുവിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണവിരുന്ന്. തൊഴിലാളികൾക്കൊപ്പമിരുന്ന് മസാലദോശയും കാപ്പിയുമാണ് രാഹുൽ കഴിച്ചത്.ദിവസ വേതന തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അന്വേഷണം നടത്താനെത്തിയതാണ് രാഹുൽ. ഈ അവസരത്തിലാണ് ഭക്ഷണവിരുന്നൊരുക്കിയത്. നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിലായിരുന്നു വിരുന്ന്. സ്വിഗ്ഗി, സോമാറ്റോ, ബ്ലിൻകിറ്റ്, സൺസോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് രാഹുലിനൊപ്പം പങ്കുച്ചേർന്നത്.

കഴിഞ്ഞ ദിവസം ഡെലിവറി ബോയിയുടെ സ്‌കൂട്ടറിലും രാഹുൽ യാത്ര നടത്തിയിരുന്നു. രാഹുൽ താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു ഡെലിവറി ബോയ്‌ക്കൊപ്പമുള്ള യാത്ര. രണ്ട് കിലോമീറ്ററോളമാണ് അദ്ദേഹം സ്‌കൂട്ടറിൽ സഞ്ചരിച്ചത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു...കർണാടകയിൽ തിരഞ്ഞെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കേയാണ് കോൺഗ്രസിന്റെ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള ജനകീയ പ്രവർത്തനങ്ങൾ.അതും കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ രാഹുൽ ഗാന്ധി ഡൽഹി യൂനിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സന്ദർശിച്ചിരുന്നു..വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ കരിയർ പ്ലാനുകളെക്കുറിച്ചും അറിയാൻ അദ്ദേഹം ശ്രമിച്ചതായി വൃത്തങ്ങൾ പറഞ്ഞിരുന്നു..ഒപ്പം വിദ്യാർഥികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു..പക്ഷെ ഒപ്പം തന്നെ വിമർശങ്ങളും ഉയരുന്നുണ്ട്..മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഡൽഹി സർവകലാശാലയിലെ പുരുഷ ഹോസ്റ്റൽ സന്ദർശിച്ചതിനെതിരെ ഡൽഹി സർവകലാശാല ശനിയാഴ്ച പ്രതിഷേധം രേഖപ്പെടുത്തി.

 

മുൻ എം.പി സന്ദർശനത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സന്ദർശനം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തുവെന്ന് ഡൽഹി യൂനിവേഴ്സിറ്റി പ്രോക്ടർ രജനി അബി ആരോപിച്ചു.രാഹുൽഗാന്ധി അനധികൃതമായി ഡൽഹി സർവകലാശാല സന്ദർശിച്ചുവെന്നതാണ് ഞങ്ങളുടെ എതിർപ്പെന്നും രജനി അബി എ.എൻ.ഐയോട് പറഞ്ഞു.നിങ്ങൾ അലഞ്ഞുതിരിഞ്ഞ് എത്തിയ പൊതുസ്ഥലമല്ല ഇത്. ഉച്ചഭക്ഷണ സമയത്താണ് നിങ്ങൾ എത്തിയത്. അതിനായി ഭക്ഷണം തയാറാക്കും. ചിലപ്പോൾ 75 പേർക്കായിരിക്കും ഭക്ഷണം തയാറാക്കുക. ചിലപ്പോൾ അഞ്ചോ ആറോ ആളുകൾ കൂടുതലായി എത്തും. എന്നാൽ രാഹുൽ ഗാന്ധി പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കുകയാണ്. ഇതുമൂലം ഹോസ്റ്റലിലെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് ശരിയല്ല. ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാർഥികൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.അതെ സമയം കർണാടകയിൽ 17 ലധികം റാലികളിലും റോഡ് ഷോകളിലും രാഹുൽ പങ്കെടുത്തുകഴിഞ്ഞു. പ്രിയങ്കയാകട്ടെ 19 ലധികവും. ഇനി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (25 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (42 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends