Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ലക്ഷ്യം ചിന്നക്കനാല്‍... അരിക്കൊമ്പന്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന് തലവേദന; മനസമാധാനം പോയ ജനങ്ങള്‍ പ്രക്ഷോപത്തിനിറങ്ങുമോ; അരിക്കൊമ്പന്‍ ലയം നശിപ്പിച്ചെന്ന് താമസക്കാര്‍; അരിക്കൊമ്പനെ പേടിച്ച് ബസ് സര്‍വീസ് നിര്‍ത്തി; ചിന്നക്കനാലിലേക്കു മടങ്ങാന്‍ ശ്രമം നടത്തുന്നതായി ആശങ്ക

09 MAY 2023 10:46 AM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടുകാര്‍ക്ക് തലവേദനയാകുകയാണ്. ഇത് തമിഴ്‌നാടും കേരളവും തമ്മിലുള്ള തര്‍ക്കത്തിലേക്ക് പോകുമോയെന്ന ആശങ്കയുമുണ്ട്. അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ആക്രമണം തുടങ്ങിയതായി നാട്ടുകാരുടെ പരാതി.

തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാര്‍ത്തിക് പറഞ്ഞു. കാര്‍ത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകന്‍ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളില്‍ താമസിച്ചിരുന്നത്. ലയത്തിന് ആന കേടുപാടുകള്‍ വരുത്തിയതായി കാര്‍ത്തിക് പറയുന്നു.

എന്നാല്‍, തമിഴ്‌നാട് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ചിന്നമന്നൂര്‍ - മേഘമല റോഡില്‍ ഒരു ബസ് അരിക്കൊമ്പന്റെ മുന്നില്‍പെട്ടെങ്കിലും ആന ബസിനുനേരെ തിരിഞ്ഞില്ല. ഇതിനിടെ, മേഘമലയ്ക്കു സമീപം ഇരവിങ്കലാറില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പ് പകര്‍ത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.

വനമേഖലയ്ക്കു സമീപം താമസിക്കുന്നവര്‍ രാത്രി പുറത്തിറങ്ങരുതെന്നും ആളുകള്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഘമലയിലേക്കുള്ള ബസ് സര്‍വീസ് അരിക്കൊമ്പനെ പേടിച്ച് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത് ഇന്നലെ പുനരാരംഭിച്ചു. എന്നാല്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചിട്ടില്ല.

ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് മതികെട്ടാന്‍ ചോലയ്ക്ക് എതിര്‍വശത്തുള്ള വനമേഖലയിലാണ്. ആന ചിന്നക്കനാലിലേക്ക് മടങ്ങാനുള്ള ശ്രമമാണോ ഇതെന്ന ആശങ്കയും ഉയരുന്നുണ്ട്. ടൗണ്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ജനവാസ മേഖലകള്‍ കടക്കാതെ ഇത് സാധ്യമല്ലാത്തതിനാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

നിലവില്‍ ചിന്നമന്നൂരില്‍ നിന്ന് മേഘമലയിലേക്കുള്ള റോഡില്‍ വനം വകുപ്പിന്റെ തെന്‍പളനി ചെക് പോസ്റ്റില്‍ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല. കേരളത്തിന്റെ വനാതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്ററോളം ദൂരേക്കു പോയ ആന തിരികെ പെരിയാറിലേക്കു വരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപമുള്ള എരിശക്കനായ്ക്കനൂരില്‍ എത്താനുള്ള സാധ്യത ഉണ്ട്. ആന ഇവിടേക്ക് എത്തുന്നത് തടയാന്‍ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവിടത്തെ ഇരവുങ്കല്ലാര്‍ എസ്റ്റേറ്റിലെ ഒരു വീട് തള്ളിത്തുറന്ന് അരി എടുക്കുകയും ചെയ്തു. തുമ്പിക്കൈ വീടിനകത്തിട്ട് അരിച്ചാക്ക് തപ്പിയെടുത്ത് കൊണ്ടുപോവുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വീട്ടുടമസ്ഥന്‍ പറയുന്നു.

ഇടുക്കി ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തമിഴ്നാട്ടിന് തലവേദനയാവുകയാണ്. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമം എങ്ങുമെത്തിയില്ല. അതിനിടെ, മേഘമലയിലേക്കു പോകുന്ന ചുരത്തില്‍ അരിക്കൊമ്പന്‍ ബസിനെ ആക്രമിക്കാനായി പാഞ്ഞടുത്തതായി പറയുന്നു.

ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാര്‍, ഇറവങ്കലാര്‍ തുടങ്ങിയ മേഖലകളില്‍ കറങ്ങി നടക്കുകയാണ് അരിക്കൊമ്പന്‍. തിരികെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു കയറിപ്പോകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നടന്നില്ല. മേഘമലയില്‍ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകര്‍ഷിക്കുന്നതെന്നാണു വിലയിരുത്തല്‍. തമിഴ്‌നാട് വനപാലകരുടെ 30 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിക്കുകയാണിപ്പോള്‍.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (24 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (41 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends