ദൈവവിധിയെ മറികടക്കാന്‍ ശ്രമിച്ച അഞ്ജലീന ജോളിക്ക് തെറ്റിയോ? ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്

ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളി സ്തനാര്‍ബുദത്തെ ചെറുക്കാന്‍ തന്റെ സ്തനങ്ങള്‍ മുറിച്ചുമാറ്റിയ ചികിത്സാ രീതി ഫലപ്രദമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പരമ്പരാഗത അര്‍ബുദ ചികിത്സകളാണ് മാസ്‌റ്റെക്റ്റമിയെക്കാള്‍ ഫലപ്രദമെന്നാണ് ബ്രിട്ടനിലെ പ്രശസ്ത അര്‍ബുദ സ്‌പെഷലിസ്റ്റായ ഫിയോണ മക്‌നെയ്‌ലിന്റെ അഭിപ്രായം.
ആഞ്ജലിന ഷൊലി സ്തനശസ്ത്രക്രിയക്ക് വിധേയയായതോടെയാണ് ഈ ചികിത്സാ രീതിക്ക് ഇത്രയേറെ പ്രശസ്തി കൈവന്നത്. സ്തനാര്‍ബുദം വരുത്താന്‍ സാധ്യതയുള്ള ജീന്‍ തന്റെ ശരീരത്തിലുണ്ടെന്നറിഞ്ഞതോടെയാണ് ആഞ്ജലിന മാസ്‌റ്റെക്റ്റമിക്ക് വിധേയയാത്. ഇക്കൊല്ലമാദ്യം തന്റെ അണ്ഡാശയങ്ങളും അവര്‍ നീക്കം ചെയ്തിരുന്നു.
സ്തനാര്‍ബുദത്തിന് കാരണമായ ജീനുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2013ല്‍ ആഞ്ജലിന രണ്ടുവട്ടം മാസ്‌റ്റെക്റ്റമിക്ക് വിധേയയായത്. എന്നാല്‍, ഈ ശസ്ത്രക്രിയ സ്തനാര്‍ബുദത്തിന് ഫലപ്രദമല്ലെന്നാണ് ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ആശുപത്രിയിലെ അര്‍ബുദ സ്‌പെഷലിസ്റ്റായ ഫിയോണ മക്‌നീല്‍ പറയുന്നത്.
സ്തന ശസ്ത്രക്രിയക്ക് വിധേയയാകും മുമ്പ് മറ്റ് ചികിത്സാ രീതികള്‍ പരീക്ഷിച്ചുനോക്കാന്‍ അവര്‍ രോഗികളോട് നിര്‍ദ്ദേശിക്കുന്നു. സ്തനാര്‍ബുദം ബാധിച്ച ഒട്ടേറെ സ്ത്രീകള്‍ മാസ്‌റ്റെക്റ്റമിക്ക് വിധേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് തന്നെ സമീപിക്കാറുണ്ടെന്നും താനവരെ നിരുത്സാഹപ്പെടുത്താറാണ് പതിവെന്നും ഫിയോണ പറഞ്ഞു. സ്ത്രീസൗന്ദര്യത്തിന് കോട്ടം വരുത്തുന്ന മാസ്‌റ്റെക്റ്റമിയോട് തനിക്ക് യോജിപ്പില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം.
എന്നാല്‍, പരമ്പരാഗത അര്‍ബുദ ചികിത്സാ രീതികള്‍ക്ക് മാസ്‌റ്റെക്റ്റമിയെക്കാള്‍ അര്‍ബുദ പ്രതിരോധ ശേഷിയുണ്ടെന്ന് ഫിയോണ പറയുന്നു. ആഞ്ജലിന ഷൊലി മാസ്‌റ്റെക്റ്റമിക്ക് വിധേയയായത് അവര്‍ക്ക് സ്തനാര്‍ബുദം വരാതെയാണെന്ന് ഫിയോണ പറഞ്ഞു. കൂടുതല്‍ സംഭവങ്ങളിലും ഈ ശസ്ത്രക്രിയ അര്‍ബുദത്തെ തടയാറില്ല. സാന്‍ അന്റോണിയോ കാന്‍സര്‍ സിംപോസിയത്തിലാണ് വിവാദമായ പ്രസ്താവന ഫിയോണ നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha