മനോജിന്റെ വീക്ക്‌നെസ് ഗള്‍ഫുകാരുടെ ഭാര്യമാര്‍, പോലീസിന്റെ ചോദ്യം ചെയ്യലില്‍ മനോജ് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കബഡി താരം കാര്യങ്കോട്ടെ സന്തോഷിനെ കൊലചെയ്ത കേസിലെ പ്രതി മനോജിന് നിരവധി ഗള്‍ഫുകാരുടെ ഭാര്യമാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പൊലീസ്. കൊല്ലപ്പെട്ട സന്തോഷിന്റെ ഭാര്യ രഞ്ജുഷ അടക്കം മനോജിന് നിരവധി വീട്ടമ്മമാരുമായും ബന്ധമുണ്ടെന്നാണ് വിവരം. സ്ത്രീ വിഷയത്തില്‍ അമിതാസക്തിയുള്ള മനോജിന്റെ വലയില്‍ നിരവധി യുവതികള്‍ കുടുങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ഗള്‍ഫുകാരന്റെ ഭാര്യയില്‍ നിന്നും നിരവധി തവണ മനോജ് പണം പറ്റിയ വിവരവും പുറത്തുവന്നിട്ടുണ്ട്.
സഹായിയെന്ന് വ്യാജേനയാണ് ഇയാള്‍ വീട്ടമ്മമാരുമായി ചങ്ങാത്തത്തിലാകുന്നത്. ഇത് ക്രമേണ സാമ്പത്തി, ശാരീരിക ബന്ധങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് മനോജിന്റെ രീതി. ബിസിനസ്സ് ആരംഭിക്കണമെന്നും മറ്റും പറഞ്ഞാണ് ഇയാള്‍ വീട്ടമ്മമാരെ കബളിപ്പിക്കുന്നത്. നിരവധി സ്ത്രീകളില്‍ നിന്നും മനോജ് ഇങ്ങനെ പണം പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
അമ്മാവന്റെ ഭാര്യയുടെ അനുജത്തിയെയായിരുന്നു മനോജ് വിവാഹം കഴിച്ചത്. ഇത് നിലനില്‍ക്കെ ഒരു ഹോംനേഴ്‌സിനെ വശത്താക്കി കര്‍ണ്ണാടകത്തിലേക്ക് കടന്നു. അവിടെ കുടകില്‍ മൂന്ന് വര്‍ഷക്കാലം ജീവിച്ചശേഷം നാട്ടില്‍ മടങ്ങിയെത്തി ഹോംനേഴ്‌സിനെയും സ്വന്തം ഭാര്യയെയും ഉപേക്ഷിച്ചു. രാത്രിയില്‍ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ശീലത്തോടെയായിരുന്നു മനോജിന്റെ വഴിവിട്ട ജീവിതത്തിന് തുടക്കമിട്ടത്. ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത വീടുകളില്‍ അവരുടെ ഭാര്യമാരെ തേടി ഇറങ്ങുകയാണ് പതിവ്. ഇത്തരമൊരു സംഭവത്തില്‍ മനോജിനെ നാട്ടുകാര്‍ പിടികൂടി വാഹനമടക്കം പുഴയില്‍ തള്ളിയിരുന്നു.
ഒരു വര്‍ഷം മുമ്പ് കബഡി താരമായ ജി.സന്തോഷ് നാട്ടിലെ ക്ഷേത്രത്തിലെ ആചാരക്കാരനായി ചുമതലയേറ്റിരുന്നു. ഈ ക്ഷേത്രത്തിലും പുറത്തുള്ള ക്ഷേത്രത്തിലും സ്ഥാനീകനെന്ന പേരില്‍ പങ്കെടുക്കേണ്ടി വരുന്നതിനാല്‍ സന്തോഷിന് എല്ലാ ദിവസവും വീട്ടിലെത്താന്‍ കഴിയാറില്ല ഈ അവസരം മുതലെടുത്താണ് മനോജ് സന്തോഷിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനായത്. മാതൃ സഹോദരീ പുത്രന്‍ കൂടിയായതിനാല്‍ ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സന്തോഷിന്റെ അമ്മ ചെമ്മരത്തിയുടേയും കുട്ടികളുടേയും സ്‌നേഹാദരവ് പറ്റിയാണ് മനോജ് വീട്ടില്‍ കയറിക്കൂടിയത്. ഇത് അവിടെ സ്ഥിരമായി താമസിക്കാനുള്ള വഴി തുറക്കുകയായിരുന്നു. സന്തോഷിന്റെ അമ്മാവന് തോന്നിയ സംശയത്തിന്റെ പേരിലാണ് മനോജിനെ അറസ്റ്റ് ചെയ്ച് ചോദ്യം ചെയ്തത്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കൊലയ്ക്ക് പിന്നില്‍ സന്തോഷിന്റെ ഭാര്യയുടെ പങ്കാണ് ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha