ജയിലില്‍ കഴിയുന്ന രശ്മി നായരുടെ ഫേസ്ബുക്ക് ഓണ്‍ലൈനായി

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഓണ്‍ലൈനായി. രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്തിനു ഫെയ്‌സ്ബുക്കില്‍ നിന്നൊരു മിസകോളാണ് വന്നത്. പൊലീസ് കസ്റ്റഡിയിലായ രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആക്ടീവല്ല. എന്നാല്‍ ഡിസംബര്‍ 11 നു രാത്രി 10.13 നു ഈ ഐഡിയില്‍ നിന്നു കോള്‍ വന്നു.
രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്ത് കോള്‍ വന്നതിന്റെ രേഖകള്‍ പ്രിന്റ് സ്‌ക്രീന്‍ സഹിതം പോസ്റ്റു ചെയ്തിരുന്നു. കസ്റ്റഡിയില്‍ കഴിയുന്ന രശ്മിയുടെ ഫേസ്ബുക്ക്, ലാപ്‌ടോപ്പ് തുടങ്ങി എല്ലാ ഡിജിറ്റല്‍ രേഖകളും പൊലീസിന്റെ കൈവശമാണ്.
അന്വേഷണത്തിന്റെ ഭാഗമായി രശ്മിയുടെ ഫേസ്ബുക്ക് പേജ് പൊലീസ് ആക്ടിവേറ്റ് ചെയ്തിരിക്കാം. രശ്മിയുടെ ചാറ്റിങ് മേസേജുകള്‍ പരിശോധിക്കുന്നതിനിടെ സംഭവിച്ചതാകാം മിസ്‌കോളെന്നും സൂചനയുണ്ട്. ഏകദേശം അഞ്ചു മിനുറ്റ് മാത്രമാണ് ഓണ്‍ലൈനിലുണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha